
സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ മുൻനിര നടിമാരിലൊരാളാണ് ഇല്യാന ഡിക്രൂസ്. സിനിമയിൽ വന്ന് ഒരുപാട് വർഷമായെങ്കിലും ഇന്നും ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. തെലുങ്ക് തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് താരം കഴിവ് തെളിയിച്ചു. തുടക്കം മുതൽ ഇന്നോളവും മികച്ച അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്.



ദേവദാസ് എന്ന തെലുങ്ക് സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. സൂപ്പർഹിറ്റ് സിനിമ പോക്കിരിയുടെ തെലുങ്ക് പതിപ്പിൽ പ്രധാന വേഷം കൈകാര്യം ചെയ്തത് മികച്ച പ്രേക്ഷക പ്രീതി താരത്തിന് നേടിക്കൊടുത്തു. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



താരം ഏറ്റവും കൂടുതൽ സജീവമായിട്ടുള്ള തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലാണ് എങ്കിലും ഭാഷകൾക്ക് അതീതമായി ഒരുപാട് വലിയ ആരാധകവൃന്ദം താരത്തിനുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോഡലിംഗ് രംഗത്തു നിന്നാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്.



അതിനപ്പുറം ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കടന്നുചെല്ലുന്ന മേഖലകളിൽ ഓരോന്നിലും വിജയം നേടാൻ താരത്തിന് കഴിഞ്ഞു. തനതായ അഭിനയ പ്രകടനങ്ങൾ കൊണ്ട് തന്നെയാണ് താരം ഇത്രയും വലിയ നേട്ടങ്ങൾ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടിയത് എന്ന് എടുത്തു പറയേണ്ടതു തന്നെയാണ്.



സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി നിരന്തരം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു കോടിക്കു മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.



കാരണം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. റെഡ് കളർ ഡ്രസിൽ അതീവ സുന്ദരിയായി ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.










