സിനിമ 100% പെർഫെക്ഷനോടെ പുറത്തിറങ്ങാൻ ആണ് ഓരോ സിനിമ സംവിധായകരും ആഗ്രഹിക്കുന്നത്. അതിന്ന് വേണ്ടി സിനിമയിലെ ഓരോ രംഗങ്ങളും എത്ര മികച്ചതാക്കാൻ പറ്റും എന്ന ചിന്തയിലാണ് അവർ സിനിമ പിടിക്കുന്നത്. ഓരോ രംഗങ്ങളും അതിന്റെ പൂർണതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ് അവർ. റിയാലിറ്റി ബേസ് കൊണ്ട് വരാനാണ് അവർ കൂടുതലും ശ്രമിക്കുന്നത്.
സിനിമയിലെ പ്രധാന ഇനങ്ങളായ സ്റ്റണ്ട്, പ്രണയം, റൊമാൻസ്, എന്റർടൈൻമെന്റ് എല്ലാം പൂർണതയിലേക്ക് എത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് സിനിമ പിടിക്കുന്നത്. പ്രത്യേകിച്ചും പ്രണയ രംഗങ്ങളും റൊമാൻസ് രംഗങ്ങളും. പ്രണയം റൊമാൻസ് ഇപ്പോൾ വേറെ തലത്തിലേക്ക് പോയിരിക്കുകയാണ്. ചുംബനരംഗങ്ങൾ ഒക്കെ വേറെ ലെവൽ വിഷ്വൽസ് ആണ് ആരാധകർക്ക് നൽകുന്നത്.
ഇത്തരത്തിൽ ഒരു ചുംബനരംഗ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം കാർത്തിക് ആര്യൻ. സിനിമയിൽ വന്ന ആദ്യകാലഘട്ടത്തിൽ ചെയ്ത സിനിമയിലെ ചുംബനരംഗം അഭിനയിക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ചാണ് അദ്ദേഹം മനസ്സുതുറന്നത്. വളരെ രസകരമായാണ് താരം കാര്യങ്ങൾ തുറന്നു പറഞ്ഞത്.
കാർത്തിക് ആര്യന്റെ വാക്കുകൾ ഇങ്ങനെയാണ്. “സംവിധായകൻ സുഭാഷ് ജി ഉഴുകി ചേർന്ന ചുംബന രംഗമാണ് ആവശ്യപ്പെട്ടത്. അതെങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വരെ അദ്ദേഹത്തോട് ചോദിക്കേണ്ട അവസ്ഥയുണ്ടായി. ഒരു ചുംബന രംഗം ഇത്ര വലിയ തലവേദന സൃഷ്ടിക്കുമെന്ന് ഞാനൊരിക്കലും വിചാരിച്ചതല്ല. ഞങ്ങൾ പ്രണയത്തിലായവരെ പോലെ അഭിനയിക്കേണ്ടി വന്നു. അവസാനം 37 പ്രാവശ്യമാണ് ചുംബന രംഗം രിടേക്ക് എടുത്തത്.” എന്നായിരുന്നു താരം പറഞ്ഞത്.
2014 ൽ സുഭാഷ് ഗായ് എഴുതി സംവിധാനം ചെയ്തു നിർമ്മിച്ച ‘കാഞ്ചി, തേ അൻബ്രേക്കബിൾ’ എന്ന സിനിമയിലെ അനുഭവമാണ് കാർത്തിക് ആര്യൻ തുറന്നു പറഞ്ഞത്. മിസ്റ്റി ആയിരുന്നു ഈ സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്തത്.മിഥുൻ ചക്രവർത്തി റിഷി കപൂർ തുടങ്ങിയവരും ഈ സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. കാർത്തിക് ആര്യൻ അഭിനയിച്ച മൂന്നാമത്തെ സിനിമയായിരുന്നു ഇത്.
പ്യാർ ക പുഞ്ചനമാ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് കാർത്തിക് ആര്യൻ . പിന്നീടങ്ങോട്ട് ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ ഒരുപാട് അവാർഡുകൾ അഭിനയജീവിതത്തിൽ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്തു കൊണ്ട് താരം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.