മദ്യപിക്കുന്ന വീഡിയോ കണ്ട് സിനിമയിലേക്ക് സെലക്ട് ചെയ്യപ്പെട്ട നടി… യൂട്യൂബര്‍ നടിയായ കഥ…

in Entertainments

സോഷ്യൽ മീഡിയ ഇപ്പോൾ ഒരുപാട് അവസരങ്ങളുടെ വാതിൽ തുറക്കുന്ന വലിയ ലോകം ആയി മാറിയിരിക്കുന്നു. പ്രൊഫഷണൽ ടച്ച് ഓരോരുത്തർക്കും നൽകുന്നത് പോലും സോഷ്യൽ മീഡിയ ആയി മാറിയ കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ സഞ്ചരിക്കുന്നത് അതുകൊണ്ടു തന്നെയാണ് ഇന്ന് പലരും ടിക്ടോക് സ്റ്റാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, യൂട്യൂബർ എന്നിങ്ങനെ എല്ലാം അറിയപ്പെടുന്നത്.

സോഷ്യൽ മീഡിയയിലൂടെ തന്റെ കഴിവുകൾ പ്രേക്ഷകർക്കു മുമ്പിൽ അവതരിപ്പിച്ച് കയ്യടി നേടിയ അവരിൽ പലരും മിനിസ്ക്രീനിലേക്കും ബിഗ് സ്ക്രീനിലേക്കും മെച്ചപ്പെട്ട ഒരുപാട് കഥകൾ ഇതിനു മുമ്പും സോഷ്യൽ മീഡിയ കേട്ടിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വിശേഷമാണ് മീഡിയയിൽ ചർച്ചയാകുന്നത്.

ജാന്‍-എ-മന്‍ എന്ന പുതിയ ചിത്രത്തിലേക്ക് കടന്നു വന്ന പുതുമുഖ അഭിനേത്രിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തിയ പുതിയ താരം. ബേസില്‍ ജോസഫ്, അര്‍ജ്ജുന്‍ അശോകന്‍, ബാലു വര്‍ഗ്ഗീസ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗണപതിയുടെ സഹോദരനായ ചിദംബരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജാന്‍-എ-മന്‍’.

ഒരുപാട് പുതുമുഖ താരങ്ങളും അണിനിരന്ന സിനിമ മികച്ച അഭിപ്രായമാണ് നേടിയത് എന്നതിനപ്പുറം ചിരിയുടെ ഒരു പൂരം തന്നെ തീയറ്ററുകളില്‍ ഒരുക്കാനും ഈ സിനിമക്ക് സാധിച്ചിട്ടുണ്ട്. സിനിമയിലെ മുന്‍ നിര കഥാപാത്രങ്ങളെപ്പോലെ തന്നെ ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് ചിത്രത്തില്‍ അര്‍ജുന്‍ അശോകന്റെ സഹോദരിയായി അഭിനയിച്ച ശ്രുതി സത്യന്‍. താരം ഒരു കിടിലൻ യൂട്യൂബർ ആയിരുന്നു

ശ്രുതിയുടെ യുട്യൂബ് വീഡിയോ കണ്ട സിനിമയുടെ സഹസംവിധായകനാണ് ശ്രുതിയുടെ പേര് ഗണപതിയോട് പറഞ്ഞത് എന്നും അങ്ങനെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ശ്രുതിയുമായി ബന്ധപ്പെട്ട് ഓഡീഷന്‍ എടുക്കുകയും ആണ് ഉണ്ടായത് എന്നാണ് താരം പറയുന്നത്. ആദ്യം ഒരു രംഗം അഭിനയിച്ച് വീഡിയോ അയച്ച് കൊടുത്തു. ശേഷം സ്‌ക്രീന്‍ ടെസ്റ്റിന് പോയി അങ്ങനെയാണ് സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എന്നും താരം പറഞ്ഞു.

സിനിമയില്‍ അവസാനം കാസ്റ്റ് ചെയ്തവരില്‍ ഒരാളാണ് ഞാനെന്നാണ് തോന്നുന്നത് എന്നും ചിത്രത്തിന്റെ ഷൂട്ടിങ്ങിന് രണ്ട് ദിവസം മുമ്പാണ് ഇതിലേക്ക് എത്തുന്നത് എന്നും സിനിമ ഏകദേശം ഒരു ദിവസത്തെ കഥ തന്നെയാണ് പറയുന്നതിനാല്‍ ആദ്യ ദിവസം തന്നെ എനിക്ക് ഷോട്ടുണ്ടായിരുന്നു എന്നും താരം പറഞ്ഞു.

ഇതിന് മുമ്പ് ഞാനൊരു ഷൂട്ടിംഗ് പോലും നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല എന്നും ഓഡീഷന്‍ സമയത്ത് മദ്യപിക്കുന്ന സീന്‍ അഭിനയിച്ച് അയക്കാനാണ് പറഞ്ഞതെന്നും ആ വീഡിയോ ഇഷ്ടപ്പെട്ടത് കൊണ്ടാണ് പിന്നീട് സ്‌ക്രീന്‍ ടെസ്റ്റിന് വിളിപ്പിച്ചതെന്നും താരം പറയുകയുണ്ടായി. ഇനിയും നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് താരവും ഒപ്പം പ്രേക്ഷകരും.

Sruthy
Sruthy
Sruthy

Leave a Reply

Your email address will not be published.

*