2020 ൽ സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജ് ബിജു മേനോൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് അയ്യപ്പനും കോശിയും. 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ഈ സിനിമ ബോക്സ് ഓഫീസിൽ സക്സസ് ആയിരുന്നു. മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണ് ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് ലഭിച്ചത്.
ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു കണ്ണമ്മ. അയ്യപ്പൻ എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ ബിജുമേനോന്റെ ഭാര്യയായി എത്തിയ കഥാപാത്രമായിരുന്നു കണ്ണമ്മ. വളരെ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് കണ്ണമ്മ അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടി താരത്തിന് ലഭിക്കുകയും ചെയ്തു.
കണ്ണമ്മ എന്ന കഥാപാത്രത്തെ ബിഗ് സ്ക്രീനിൽ അനശ്വരമാക്കിയത് ഗൗരി നന്ദ എന്ന അഭിനേത്രിയാണ്. അയ്യപ്പനും കോശിയും എന്ന സിനിമ ക്ക് മുമ്പ് താരം മറ്റു പല മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പക്ഷേ താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത് അയ്യപ്പനും കോശിയിലെ കണ്ണമ്മ എന്ന കഥാപാത്രത്തിലൂടെയാണ് എന്ന് മാത്രം.
2010 ൽ സുരേഷ് ഗോപി നായകനായി പുറത്തിറങ്ങിയ കന്യകുമാരി എക്സ്പ്രസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്. ലോഹം കനൽ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മറ്റ് മലയാള സിനിമകളാണ്. മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് ഗൗരി നന്ദ.
ജയൻ രവി അമലാ പോൾ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ നിമിർതു നിൽ ആണ് താരം അഭിനയിച്ച തമിഴ് സിനിമ. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. താരം തന്റെ ഇഷ്ട ഫോട്ടോകളും മറ്റു വിശേഷങ്ങളും ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. കണ്ണമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരത്തിന്റെ മേക്കോവറുകൾ ആരാധകലോകം ഏറ്റെടുക്കാറുണ്ട്.
ഇപ്പോൾ താരം പങ്കുവെച്ച വിശേഷവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. രണ്ടു വർഷങ്ങൾക്ക് ശേഷം അയ്യപ്പൻ നായരും കണ്ണമ്മയും വീണ്ടും കണ്ടുമുട്ടി. ബിജു മേനോനുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് താരം ഈ വിശേഷം ആരാധകരുമായി പങ്കിട്ടത്. പങ്കുവെച്ചു നിമിഷങ്ങൾക്കകം ചിത്രങ്ങൾ വൈറലായിട്ടുണ്ട്.