മലയാളത്തിലെ ഒരു യുവ ഗായികയാണ് റിമി ടോമി. 2000 മുതലാണ് താരം ചലച്ചിത്ര പിന്നണി ഗാന രംഗത്ത് സജീവമായത്. ചലച്ചിത്ര പിന്നണി ഗാനം രംഗത്തും ടി.വി. ചാനലുകളിലെ അവതരണ രംഗത്തും താരം സജീവമാണ്. പിന്നണി പാടുന്നതിനു പുറമേ മലയാള സിനിമ അഭിനയത്തിലും റിമിടോമി തൻറെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നുചേർന്നാൽ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നു വരുന്നത്. ഒരുപാട് ആശംസകളും അനുമോദനങ്ങളും ഈ ഗാനത്തിലൂടെ മാത്രം താരത്തിന് ലഭിച്ചിട്ടുണ്ട്.
തന്റെ സ്വര മാധുര്യത്തിലൂടെ ഒരുപാട് ആളുകളുടെ ഇഷ്ടം സമ്പാദിക്കാനും പ്രിയങ്കരിയായ താരമാകാനും റിമിക്ക് കഴിഞ്ഞു. മീശമാധവൻ, വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട്, ഫ്രീഡം, ചതിക്കാത്ത ചന്തു, കല്യാണ ക്കുറിമാനം, പട്ടണത്തിൽ സുന്ദരൻ, ഉദയനാണ് താരം, ബസ് കണ്ടക്ടർ, ബൽറാം V/s താരാദാസ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നെ സിനിമകളിലാണ് താരം ഗാനങ്ങൾ ആലപിച്ചത്.
ഓരോ ഗാനങ്ങളിലൂടെയും ആയിരക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞു. അഞ്ച് സുന്ദരികൾ, കുഞ്ഞി രാമായണം, തിങ്കൾ മുതൽ വെള്ളി വരെ എന്നീ സിനിമകളിലാണ് താരം അഭിനയിച്ചത്. മികച്ച അഭിനയമാണ് ഈ മൂന്ന് സിനിമകളിലും താരം പ്രകടിപ്പിച്ചത്. രണ്ട് മേഖലയിലും നിറഞ്ഞ കയ്യടിയും താരത്തിന് ലഭിച്ചിരിക്കുന്നുണ്ട്.
സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിലെല്ലാം തരത്തിന് നിരവധി ആരാധകരുണ്ട്. താരം ആരാധകർക്കു വേണ്ടി ഫോട്ടോകളും വീഡിയോകളും ഗാനങ്ങളും നിരന്തരം പങ്കുവെക്കാറുണ്ട്. വളരെ പെട്ടന്നാണ് താരത്തിന്റെ പോസ്റ്റുകൾ ആരാധക്കിടയിൽ തരംഗമാകാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഫിറ്റ്നെസ് വീഡിയോയാണ് . ജിമ്മിൽ നിന്നുള്ള വീഡിയോ ആണ് താരം ഷെയർ ചെയ്തിരിക്കുന്നത്.
ജിമ്മിൽ നിന്നുള്ള തന്റെ ഒരു വർക്കൗട്ട് വിഡിയോ താരം പങ്കുവച്ചതാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. പ്രചോദനമാണ് നിങ്ങളെ ആരംഭിക്കുന്നത്. ശീലമാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത് എന്നാണ് താരം വീഡിയോക്ക് ഒപ്പം ചേർത്ത കുറിപ്പ്. ‘റിമിയാണ് തങ്ങൾക്ക് ഇൻസ്പിറേഷൻ എന്നും എന്തൊരു കഷ്ടപ്പാടാ’ എന്നുമൊക്കെ നിരവധി കമന്റുകളും വിഡിയോയ്ക്ക് വരുന്നുണ്ട്.