തന്റെ സെക്യൂരിറ്റിക്ക് വേണ്ടി ആരാധകനോട്‌ ക്ഷമ ചോദിച്ച് പ്രിയതാരം സാറ അലി ഖാൻ…

in Entertainments

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാറ അലി ഖാൻ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് കഴിഞ്ഞു. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

Sara

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ബോളിവുഡ് സൂപ്പർ താരം സൈഫ് അലി ഖാൻ  ന്റെയും അമൃത സിംഗ് ന്റെയും മകളാണ് താരം. പ്രശസ്ത പടവ്ടി കുടുംബത്തിലെ അംഗമാണ് താരം.  തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ സിനിമാ ലോകത്തിന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമയിൽ വളർന്നുവരുന്ന താരമാണ് സാറ അലി ഖാൻ. 2018 ൽ  സുശാന്ത് സിംഗ് രാജ്പുത് നായകനായി പുറത്തിറങ്ങിയ കേദാർനാഥ് എന്ന് ഡിസാസ്റ്റർ സിനിമയിൽ ആണ് ആദ്യമായി അഭിനയിക്കുന്നത്.

ആദ്യ സിനിമയിലെ അഭിനയത്തിന് ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. പിന്നീട് സിംബ എന്ന സിനിമയിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ തരത്തിന് സാധിച്ചു. ലവ് ആജ് കൾ, കൂളി no 1 എന്നീ സിനിമയിൽ താരം പിന്നീട് പ്രത്യക്ഷപ്പെട്ടു. ഭാവിയിൽ ഒരു പാട് മികച്ച കഥാപാത്രങ്ങൾ താരത്തെ തേടി എത്തും എന്നാണ് നിരീക്ഷക അഭിപ്രായം.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

Sara

ഇപ്പോൾ തരത്തെ കുറിച്ചു പുറത്തു വരുന്നു ഒരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ ഈ വാർത്തയെ സ്വീകരിക്കുന്നത്. താരത്തിന്റെ സെക്യൂരിറ്റി ഗാർഡുകളിൽ ഒരാൾ ഒരു പാപ്പരാസിയെ വഴിയിൽ തള്ളിയിട്ട വാർത്തയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് അറിഞ്ഞ താരം  ഗാർഡിനെ  വിളിക്കുകയും അവനോട് ക്ഷമ ചോദിക്കാൻ ആവശ്യപ്പെടുകയും ചെയ്തു എന്നും   അസൗകര്യത്തിന് പാപ്പരാസികളോട് താരം തന്നെ നേരിട്ട് ക്ഷമാപണം നടത്തി എന്നുമാണ് പുറത്തുവരുന്ന വാർത്ത.  വളരെ പെട്ടന്ന് വാർത്ത പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. ഒരുപാട് പേരാണ് താരത്തെ അഭിനന്ദിക്കുന്നത്.

Sara
Sara
Sara
Sara
Sara
Sara

Leave a Reply

Your email address will not be published.

*