മലയാള സിനിമ ലോകം അതുല്യ പ്രതിഭകളായ നായികാ നായകൻമാരെ കൊണ്ട് സമ്പുഷ്ടമായതു പോലെ തന്നെ ബാലതാരങ്ങളെ കൊണ്ടും സമ്പന്നമാണ്. ബാലതാരമായി സിനിമയിൽ അരങ്ങേറി പിന്നീട് സിനിമാ ലോകത്ത് സജീവമായ താരമാണ് നയൻതാര ചക്രവർത്തി. 2005 മുതൽ അഭിനയ രംഗത്ത് സജീവമാണ് താരം. കഴിവുകളുടെ തെളിവ് കൊണ്ട് ആണ് താരം സിനിമ മേഖലയിൽ അറിയപ്പെടുന്നത്.
ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് സിനിമകളിൽ അഭിനയിക്കാനും അഭിനയിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ മായാത്ത സ്ഥാനം നേടാനും താരത്തിന് കഴിഞ്ഞു. ഈ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ തിളങ്ങുമ്പോൾ തന്നെ മോഡലായും താരം തിളങ്ങിയിട്ടുണ്ട്. മറ്റു താരങ്ങളെക്കാൾ കുട്ടി നയൻ താരക്ക് ആരാധക വൈപുല്യം ഉണ്ടാവാനും കാരണം അത് തന്നെ.
കിലുക്കം കിലുകിലുക്കം എന്ന സിനിമയിളെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. അതായിരുന്നു താരത്തിന്റെ ആദ്യ സിനിമ. ഇപ്പോഴും താരം അഭിനയിച്ച ആ സിനിമയിലെ വേഷവും ഡയലോഗുകളും മലയാളികൾക്ക് സുപരിചിതമായിരിക്കും. വേറിട്ട അഭിനയ ശൈലിയും സംസാര രീതിയും താരം പിന്തുടരുന്നത് കൊണ്ടാണത്.
ഈ ചെറിയ പ്രായത്തിൽ തന്നെ മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും താരം അഭിനയിച്ചു കഴിഞ്ഞു. തമിഴിൽ കുസേലൻ, തെലുങ്ക് പതിപ്പായ കഥനായകുടു എന്നീ സിനിമകളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. മികച്ച അഭിനയം കാഴ്ച വെക്കുന്നത് കൊണ്ട് ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടായി.
ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒത്തിരി സമ്മാനങ്ങളും അവാർഡുകളും താരം നേടിയിട്ടുമുണ്ട്. 2005 ലെ മികച്ച ബാല താരത്തിനുള്ള സത്യൻ മെമ്മോറിയൽ അവാർഡ് തരത്തിനാണ് ലഭിച്ചത്. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്.
ഇന്സ്റ്റാഗ്രാമിൽ ഏകദേശം മൂന്ന് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതു കൊണ്ട് തന്നെ പങ്കുവെക്കുന്നതെല്ലാം വളരെ പെട്ടന്ന് താരംഗമാവാറുണ്ട്. ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്ന ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയാണ്. സ്റ്റൈലിഷ് ഡ്രസ്സിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഫോട്ടോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.