ആമുഖങ്ങളുടെ ആവശ്യമില്ലാതെ എല്ലാവർക്കും സുപരിചിതയായ താരമാണ് പേളി മാണി. അഭിനേത്രി എന്ന നിലയിലും അവതാരക എന്ന നിലയിലും എല്ലാം താരം ഒരുപോലെ മികവ് പുലർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരാലും അസൂയപ്പെടുന്ന തരത്തിൽ താരത്തിന് വലിയ ആരാധക വൃന്തവും ഉണ്ട്.
നിരവധി റിയാലിറ്റി ഷോകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും അവതാരകയായി തിളങ്ങിയതിലൂടെയാണ് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയങ്ങളിൽ താരത്തിന് ഇടം പിടിക്കാൻ കഴിഞ്ഞത്. ഇന്ത്യാവിഷനിലെ ജൂക്ക് ബോക്‌സ് എന്ന പ്രോഗ്രാമിലൂടെയാണ് താരം അവതരണ രംഗത്തേക്ക് വരുന്നത്. തുടക്കം മുതൽ മികവ് താരം പ്രകടിപ്പിക്കുകയും ചെയ്തു.
മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിൽ അവതാരകയായ ശേഷമാണ് താരത്തിന് ഒരുപാട് ജനശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞത്. പിന്നീടാണ് ബിഗ്‌ബോസിലേക്കും അതുവഴി വിവാഹ ജീവിതത്തിലേക്കും താരം പ്രവേശിക്കുന്നത്. താരത്തിന്റെ പ്രണയവും വിവാഹവും പ്രസവവും എല്ലാം സോഷ്യൽ മീഡിയയിൽ ആരവമായിരുന്നു.
നില എന്നാണ് താര ദമ്പതികൾ മകൾക്ക് പേരിട്ടിരിക്കുന്നത്. മകൾക്ക് ഒപ്പമുള്ള നിമിഷങ്ങൾ എപ്പോഴും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. യൂട്യൂബിൽ സ്വന്തമായി ചാനലുള്ള താരം ധാരാളം വീഡിയോ ഈ ഗണത്തിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. മകളുടെ വിശേഷവും കുസൃതിയും ഉള്ളത് വീഡിയോകൾ എല്ലാം വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കാറുമുണ്ട്.
പ്രസവ ശേഷം തന്റെ ശരീരഭാരം എങ്ങനെ കുറച്ചുവെന്ന് കാണിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോൾ താരം. താരം പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ യൂട്യൂബിൽ ഏകദേശം പത്ത് ലക്ഷത്തിൽ അധികം ആളുകൾ കണ്ടു കഴിഞ്ഞു. “എന്റെ വെയ്റ്റ് ലോസ് യാത്ര” എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചത്.
പേളി ചേച്ചിയുടെ ഓരോ വിഡിയോസും ഞങ്ങൾ സ്ത്രീകൾക്ക് ഒരു പോസിറ്റീവ് എനർജി തരാറുണ്ടെന്ന് തുടങ്ങി നിരവധി ആരാധകരാണ് വീഡിയോയുടെ താഴെ കമന്റുകൾ രേഖപ്പെടുത്തിയത്. എന്തായാലും താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു എന്ന് ചുരുക്കം. മികച്ച അഭിപ്രായങ്ങൾ താരത്തിന് പതിവായി ലഭിക്കാറുണ്ട്. ഇവിടെയും പതിവ് തെറ്റിയിട്ടില്ല.