പൊതുവേ എന്നെക്കുറിച്ച് അങ്ങനെ ഒരു ധാരണ ആളുകൾക്ക് ഉണ്ട്, തുറന്നു പറഞ്ഞ് ഹണി റോസ്….

in Entertainments

സൗത്ത് ഇന്ത്യൻ സിനിമകളിൽ ഒരുപാട് ആരാധകരുള്ള താരമാണ് ഹണി റോസ്. മലയാളം, തമിഴ്, കന്നഡ, തെലുങ്കു എന്നീ ഭാഷകളിൽ താരം മുൻ നിര നയകന്മാർക്കൊപ്പമെല്ലാം അഭിനയിച്ചു. 2005 മുതൽ ആണ് സിനിമയിൽ സജീവമായി തുടങ്ങുന്നത്. 2005 ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങൾ താരം നന്നായി കൈകാര്യം ചെയ്യുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട്. വ്യത്യസ്ത ഭാഷകളിൽ താരം നന്നായി അഭിനയിക്കുന്നു എന്നതും ശ്രദ്ധേയമാണ്.ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയതിനോടൊപ്പം അഭിനയമികവും കാഴ്ചവെച്ച മികച്ച സിനിമകളും താരത്തിന്റേതായി പുറത്തുവന്നു. 

ഭാഷക്ക് അതീതമായ അഭിനയ മികവ് തന്നെയാണ് താരത്തിന്റേത്. മലയാളത്തിനു പുറമെ മറ്റു ഭാഷകളിൽ താരം അവതരിപ്പിച്ച വേഷങ്ങളും പ്രേക്ഷകർക്ക് സ്വീകരയമായ രീതിയിൽ ആണ് താരം അവതരിപ്പിച്ചത്. അതോടെ ആബാലവൃദ്ധം ജനങ്ങളുടെയും കയ്യടി നേടാനും ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ട്രിവാൻഡ്രം ലോഡ്ജ്, 5 സുന്ദരികൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, റിംഗ് മാസ്റ്റർ, ചങ്ക്സ്, ബിഗ് ബ്രദർ, ഇട്ടിമണി മെയ്ഡ് ഇൻ ചൈന തുടങ്ങിയവ താരം അഭിനയിച്ച മികച്ച സിനിമകൾ ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പല ഫോട്ടോഷൂട്ടിലും  പങ്കെടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും പ്രേക്ഷകരുമായി സംവദിക്കാൻ താരം പലപ്പോഴും സമയം കണ്ടെത്താറുണ്ട്. 

താരത്തിന്റെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറൽ ആകാറാണ് പതിവ്. ഏത് വേഷം ധരിച്ചാലും താരം അതീവ സുന്ദരിയാണ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടാറുള്ളത്. നാടൻ വേഷമാണെങ്കിലും മോഡേൺ വേഷമാണെങ്കിലും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കാറുള്ളത്. ഇപ്പോൾ താരം പങ്കെടുത്ത ഒരു ടെലിവിഷൻ പ്രോഗ്രാമിന്റെ എപ്പിസോഡ് ആണ് വൈറലാകുന്നത്.

കൈരളി ചാനലിലെ ജെബി ജംങ്ഷൻ എന്ന പരിപാടിയിൽ അതിഥിയായി താരം എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. വലിയ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുള്ള താരമാണ് ഹണി ആദ്യമായി നായകനാകുന്ന ബാലുവിന്റെ കൂടെ അഭിനയിക്കാൻ വരുമ്പോൾ ജാഡ കാണിക്കുമോ എന്നൊരു സംശയം ബാലുവിനുണ്ടായിരുന്നു എന്നും ഒമർ ലുലു പരിപാടിയിൽ പറയുകയുണ്ടായി.

സിനിമയുമായി ബന്ധമില്ലാത്തവരുമായി സംസാരിക്കുമ്പോൾ ഹണി റോസിന് ഭയങ്കര ജാഡയാണെന്ന് ചിലരൊക്കെ പറയാറുണ്ട് എന്നും പക്ഷെ എന്റെ അനുഭവത്തിൽ യാതൊരു ജാഡയുമില്ലാത്ത ആളാണ് എന്നും ഒമർ ലുലു സമ്മദിക്കുന്നുണ്ട്. പിന്നെ എങ്ങനെയാണ് ജാഡക്കാരിയെന്ന ഇമേജ് വന്നത് എന്നായിരുന്ന ഒമർ ലുലുവിന്റെ ചോദ്യം. അങ്ങനൊരു ഇമേജ് എനിക്കുണ്ട്. ഒരുപക്ഷെ ഞാൻ ചെയ്ത ട്രിവാൻഡ്രം ലോഡ്ജ് പോലുള്ള സിനിമകളിലെ കഥാപാത്രം കൊണ്ടാകും അങ്ങനെ തോന്നുന്നത് എന്നാണ് താരം നൽകിയ മറുപടി.

Rose
Rose
Rose
Rose
Rose
Rose
Rose
Rose
Rose

Leave a Reply

Your email address will not be published.

*