ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാൻ വേണ്ടി സിനിമാ മേഖലയിലും സീരിയൽ മേഖലയിലും തിളങ്ങിനിൽക്കുന്നവർ ഒരുപാട് പരിശ്രമിക്കാറുണ്ട്. അതിനു വേണ്ടി എന്തും ചെയ്യാൻ അവർ തയ്യാറാകുന്നുണ്ട്. ഡയറ്റ്, വർക്ക് ഔട്ട്, എക്സസൈസ് എന്നിങ്ങനെ വ്യത്യസ്തമായ പരിശീലന മാർഗങ്ങൾ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാൻ വേണ്ടി എല്ലാ കലാകാരന്മാറും ശ്രമിക്കാറ് പതിവാണ്.
പ്രത്യേകിച്ചും സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാർ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാൻ വേണ്ടി നിരന്തരം പരിശ്രമിക്കാറുണ്ട്. പല വർക്കൗട്ടുകൾ ചെയ്തു കൊണ്ടാണ് പലരും ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കുന്നത്. പ്രായം ഒരുപാട് ആയെങ്കിലും യൗവനത്തിലെ ചുറുചുറുക്കോടെ സിനിമകളിൽ സജീവമായി നിലകൊള്ളുന്ന പല നായികനടിമാർ നമുക്ക് മലയാള സിനിമയിൽ വരെ കാണാൻ സാധിക്കും.
പല നടിമാരുടെ വർക്കൗട്ട് ഫോട്ടോഷൂട്ട് കളും വീഡിയോകളും നമുക്ക് സമൂഹമാധ്യമങ്ങളിൽ സാധാരണയായി കാണാറുണ്ട്. പലതും വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ മലയാളത്തിന്റെ പ്രിയ നടി ദിവ്യ പിള്ളയുടെ പുത്തൻ വർക്കൗട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.
സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുന്ന താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ കിടിലൻ വർക് ഔട്ട് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. മുപ്പത്തിമൂന്നാം വയസ്സിൽ തന്റെ ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിന്റെ പിന്നിലെ കാരണം ഇപ്പോഴാണ് ജനങ്ങൾക്ക് മനസ്സിലായത്. ഏതായാലും വീഡിയോ വൈറൽ ആയിരിക്കുന്നു.
എയർ ലൈൻ സ്റ്റാഫ് മെമ്പർ എന്ന നിലയിലാണ് താരം തന്റെ കരിയർ ആരംഭിച്ചത്. പിന്നീടാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. 2015 ൽ ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ അയാൾ ഞാനല്ല എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്തവർഷം പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ ഊഴം എന്ന സിനിമയിലൂടെ താരം വീണ്ടും പ്രത്യക്ഷപ്പെട്ടു.
ഈ വർഷം ടോവിനോ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ സിനിമയായ കള യിലൂടെ താരം കൂടുതൽ ആരാധകരെ നേടി എടുത്തു. ഈ സിനിമയിൽ ടോവിനോയുടെ ഭാര്യയായ വിദ്യ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. താരം പല ടെലിവിഷൻ പരിപാടികളിൽ ജഡ്ജിയായും മെന്റർ ആയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.