എന്റെ വീട്ടുകാർക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നു, ചില നാട്ടുകാർക്കായിരുന്നു കുഴപ്പം; തന്റെ ഗ്ലാമർ ഫോട്ടോഷൂട്ടിനെ വിമർശിച്ചവരെ കുറിച്ച് ഗോപിക രമേശ്….

in Entertainments

2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള കോമഡി ക്യാമ്പസ് സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ. ആരവങ്ങളില്ലാതെ വന്നു 50 കോടി ക്ലബ്ബിൽ ഇടം നേടിയ സിനിമ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. എല്ലാ ഭാഗത്തുനിന്നും പോസിറ്റീവ് അഭിപ്രായങ്ങളാണ് സിനിമക്ക് വന്നത്. ഒരുപാട് പുതുമുഖങ്ങളാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത് എന്നുള്ളത് മറ്റൊരു വസ്തുതയാണ്.

ഗിരീഷ് എഡി എഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. മാത്യു തോമസ് അനശ്വരരാജൻ വിനീത് ശ്രീനിവാസൻ തുടങ്ങിയവർ ഈ സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഒരു റിയൽ ലൈഫ് ക്യാമ്പസ് സിനിമ പോലെയാണ് സിനിമ പുറത്തുവന്നത്. സിനിമയിൽ അഭിനയിച്ച എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഒരുപാട് പുതുമുഖങ്ങൾ ഈ സിനിമയിൽ അണിനിരന്നു. ഈ അടുത്തായി മലയാളസിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നെസ്ലെൻ കെ ഗഫൂർ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ് ആദ്യമായി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയത്. പ്രധാന വേഷം കൈകാര്യം ചെയ്ത മാത്യു തോമസിന്റെ കരിയർ ബ്രേക്ക് സിനിമ കൂടിയാണ് ഇത്.

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു സ്റ്റേഫി. ഗോപിക രമേശ്‌ ആണ് ഈ കതപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെക്കാൻ തരത്തിന് സാധിച്ചു. പിന്നീട് അനശ്വര രാജൻ തന്നെ പ്രധാന വേഷത്തിൽ തിളങ്ങിയ വാങ്കു എന്ന സിനിനയിലും താരം വേഷമണിഞ്ഞു.

താരം സോഷ്യൽ മീഡിയയിലും സജീവ സാനിധ്യമാണ്. മൂന്നു ലക്ഷത്തിന് മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. താരം ഈയടുത്തായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പങ്കുവെക്കുന്നത് ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ്.

അഭിനയിച്ച രണ്ടു സിനിമകളിൽ ഡീസെന്റ് റോൾ കൈകാര്യം ചെയ്ത് താരത്തിന്റെ ഫോട്ടോഷൂട്ടുകൾ കണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം. കിടിലൻ ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ കണ്ട് ഇത് തണ്ണീർ മത്തൻ ദിനത്തിലെ സ്റ്റേഫി തന്നെയല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഒരുപാട് പേര് താരത്തെ വിമർശിക്കുകയും ചെയ്തിരുന്നു.

താൻ പങ്കുവെച്ച ഫോട്ടോഷൂട്ടിനെ വിമർശിച്ചവർ ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് താരം. ഞാൻ ഫോട്ടോഷൂട്ട് നടത്തുന്നതിൽ എന്റെ വീട്ടുകാർക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നു, ചില നാട്ടുകാർക്കായിരുന്നു കുഴപ്പം എന്നാണ് താരം പറഞ്ഞത്. ഫോട്ടോ ഷൂട്ട് പങ്കുവെക്കുന്നതിനും മുമ്പ് ഒരുപാട് ചിന്തിച്ചിരുന്നു. സുഹൃത്തുക്കളുടെ അഭിപ്രായം ചോദിച്ചു. തനിക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ പങ്കുവെച്ചോ, എന്നായിരുന്നു സുഹൃത്തുക്കളുടെ മറുപടി. പേരെന്റ്സ് ന്റെ ഭാഗത്ത് നിന്നും എതിർപ്പുകൾ ഉണ്ടായില്ല. എന്ന് താരം കൂട്ടിച്ചേർത്തു.

Gopika
Gopika
Gopika
Gopika
Gopika

Leave a Reply

Your email address will not be published.

*