നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ഐശ്വര്യ മേനോൻ. മലയാളം കന്നട തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം 2012 ലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴ് സിനിമയിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെട്ടത്.
അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചതെങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
2012 ൽ സിദ്ധാർത്ഥ, അമല പോൾ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ കാതലിൽ സ്വതപ്പുവധു എപ്പടി എന്ന തമിഴ് റൊമാന്റിക് സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.
തമിഴിനു പുറമെ മലയാളം കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. എം എസ് രമേശ് സംവിധാനം ചെയ്ത ദാസവാള എന്ന സിനിമയിൽ അക്ഷര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആണ് താരം കനഡയിൽ അഭിനയം ആരംഭിച്ചത്. ഈ സിനിമയിലെ താരത്തിന്റെ കഥാപാത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
2014 ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം മൺസൂൺ മംഗോസ് എന്ന സിനിമയാണ് താരം അഭിനയിച്ച ഏക മലയാള സിനിമ. വലിയ താരനിര തന്നെ ഈ സിനിമയിൽ ഉണ്ടായിരുന്നു. തമിഴ് സൂപ്പർസ്റ്റാർ ധനുഷ് ഉൾപ്പെടെ ബോളിവുഡ് താര സുന്ദരികൾ ആയ ശ്രദ്ധ കപൂർ & ആലിയ ഭട്ട് സിനിമയിൽ വേഷം ചെയ്തിരുന്നു. എന്തായാലും താരത്തിന്റെ കരിയറിൽ ഈ സിനിമക്ക് പ്രത്യേക സ്ഥാനം ഉണ്ട്.
സമൂഹ മാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.5 മില്യൻ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഫിറ്റ്നസ് വീഡിയോ താരം ഇൻസ്റ്റാഗ്രാമിൽ റീൽസ് ആയി അപ്‌ലോഡ് ചെയ്തിരിക്കുകയാണ്. ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. താരത്തിന്റെ ഹാർഡ് വർക്കിനെ ആരാധകർ പ്രശംസിക്കുന്നുണ്ട്.