കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന പേരാണ് ചിത്രാനന്ദമയി അമ്മ. സോഷ്യൽ മീഡിയയിലെ ട്രോളുകളുടെ പ്രധാന വിഷയം ഇപ്പോൾ ചിത്രനന്തമായി അമ്മയാണ്. പല രീതിയിലുള്ള ട്രോളുകളും ട്രോള് വീഡിയോകളും ഈ അമ്മയെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.
സ്വയംപ്രഖ്യാപിത ദൈവമായി രംഗത്ത് വന്നതിനെ തുടർന്നാണ് ചിത്രനന്ദമായി അമ്മ സോഷ്യൽ മീഡിയയിൽ ട്രോളുകൾ കൊണ്ട് നിറഞ്ഞത്. തിരുവനന്തപുരത്ത് സ്വന്തമായി ദൈവം എന്ന പേരിൽ സ്റ്റാർട്ടപ്പ് തുടങ്ങിയതിനെ തുടർന്നാണ് ട്രോളന്മാർ അമ്മയെ ടാർഗറ്റ് ചെയ്തത്. തനിക്ക് നേരെ വരുന്ന ട്രോളുകൾക്കെതിരെ ഇപ്പോൾ തുറന്നടിച്ചിരിക്കുകയാണ് ചിത്രനന്ദമായി അമ്മ.
ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമ്മ തന്റെ ജീവിതയാത്ര തുറന്നുപറഞ്ഞത്. ഈ നിലയിലെത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ചിത്രനന്ദമായി അമ്മ ആദ്യം പറയുന്നുണ്ട്. 13 വർഷക്കാലം ആയുർവേദ ജോലി ചെയ്തു. പിന്നീട് പത്മനാഭസ്വാമിയുടെ മുറ്റത്തെ വെച്ച് ചോറ് വിറ്റ് ജീവിച്ചിട്ടുണ്ട്. പല വീടുകളിൽ പാത്രം കഴുകിയും ജീവിതം മുന്നോട്ടു കൊണ്ടു പോയിട്ടുണ്ട്.
പിന്നീടാണ് എന്റെ ഉള്ളിലെ ദൈവം ഉണർന്നത്. ഇന്നീ നിലയിൽ എത്തിയതിന് പിന്നിൽ ഒരുപാട് കഷ്ടപ്പാടുകൾ ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്നെ അടുത്തറിയുന്ന വർക്ക് ശരിക്കും അറിയാം ഞാൻ എന്താണെന്ന്. ഞാൻ പറഞ്ഞ പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്. ഉള്ളത് മാത്രമേ ഞാൻ പറയാറുള്ളൂ. ഇല്ലാത്തത് പറഞ് വിശ്വാസികൾ വഞ്ചിക്കാൻ എനിക്ക് കഴിയില്ല.
ശ്രീരാമകൃഷ്ണ പരമഹംസ യെ പോലോത്ത മരിച്ച പലരെയും ജീവിച്ചിരിക്കുന്ന പലരെയും ഞാൻ മനസ്സിൽ പൂജിക്കാറുണ്ട്. എനിക്ക് പല ഭാഗത്തുനിന്നുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നു. ബന്ധുക്കൾ പോലും എന്നെ എതിർത്തു. പക്ഷേ എന്നിൽ പ്രത്യേക ശക്തി ഉള്ളതുകൊണ്ടാണ് പലരും എന്റെ അടുത്തേക്ക് വരുന്നത്. പലരും ദക്ഷിണയായി പണം തരാറുണ്ട്. അത് എത്രയാണെന്ന് ഞാൻ നോക്കാറില്ല. ജീവിതത്തിൽ വധഭീഷണി വരെ ഉണ്ടായിട്ടുണ്ട് എന്ന് അമ്മ തുറന്നു പറഞ്ഞു.