ഹോളിവുഡ് നടിമാരെപ്പോലെ സ്റ്റൈലിഷ് ലുക്കിൽ നൈല ഉഷ. കിടിലൻ ഫോട്ടോ കാണാം….

നടി, മോഡൽ, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് നൈല ഉഷ. അഭിനയരംഗത്ത് മോഡലിംഗ് രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകഹൃദയത്തെ കീഴടക്കാനും താരത്തിന് കഴിഞ്ഞു.

2004 ലാണ് താരം കരിയർ ആരംഭിച്ചത്. പഠനം പൂർത്തിയാക്കിയ താരം 2004 ൽ റേഡിയോ ജോക്കിയായി ദുബൈ റേഡിയോ സ്റ്റേഷനിൽ ജോലി ചെയ്തു. പിന്നീട് 2013 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചെങ്കിലും അഭിനയിച്ച സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

ഇൻസ്റ്റാഗ്രാം സ്റ്റാർ കൂടിയാണ് താരം. 16 ലക്ഷം ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. കിടിലൻ സ്റ്റൈലിഷ് ലുക്കിൽ ഹോളിവുഡ് നടിമാരെ പോലെയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

2013 ൽ സലിം അഹമ്മദ് എഴുതി സംവിധാനം ചെയ്തു മമ്മൂട്ടി, സലിം കുമാർ, സിദ്ദീഖ്, ബാലചന്ദ്ര മേനോൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ കുഞ്ഞനന്തന്റെ കട എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ഏഷ്യാവിഷൻ അവാർഡ് ഫോർ ബെസ്റ്റ് ഡിബേറ്റ് അവാർഡ് താരത്തിന് ലഭിച്ചു.

താരം പ്രേക്ഷകർക്കിടയിൽ കൂടുതലും ശ്രദ്ധപിടിച്ചു പറ്റിയത് ജയസൂര്യ നായകനായി പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലൂടെയാണ്. പത്തേമാരി എന്ന സിനിമയിലും താരം മികച്ച വേഷം കൈകാര്യം ചെയ്തു. പൊരിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. പല ടെലിവിഷൻ പരിപാടികളിൽ അവതാരകയായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Nyla
Nyla
Nyla
Nyla
Nyla
Nyla
Nyla
Nyla