
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് കിയാര അദ്വാനി. ആലിയ അദ്വാനി എന്ന പേരിൽ അറിയപ്പെടുന്ന താരം പ്രൊഫഷണൽ എന്ന നിലയിൽ കിയാര അദ്വാനി എന്ന പേരിൽ അറിയപ്പെടുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പ്രേക്ഷകഹൃദയത്തെ കിഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്കു സിനിമയിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ചുരുങ്ങിയ കാലം കൊണ്ടാണ് താരം ഇത്രയും വലിയ നേട്ടം കൈവരിച്ചത്. 2014 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം ഈ കാലയളവിൽ 15 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ചു.



ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ബയോപിക് സിനിമയിൽ ധോണിയുടെ ഭാര്യ കഥാപാത്രം മികച്ച രീതിയിൽ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇതിലൂടെയാണ് താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. 2016 ൽ നീരജ് പാണ്ഡെ സംവിധാനംചെയ്ത സുശാന്ത് സിംഗ് രാജ് പൂത് നായകനായി പുറത്തിറങ്ങിയ എംഎസ് ധോണി ദി അൺടോൾഡ് സ്റ്റോറി എന്ന സിനിമയിൽ സാക്ഷി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.



സിനിമയെ പോലെ തന്നെ മോഡലിംഗ് രംഗത്തും സജീവമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്.



ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 21 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ വൈറലാവുകയാണ് പതിവ്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.



2014 ൽ പുറത്തിറങ്ങിയ ഫുഗ്ലി എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. സൂപ്പർ ഹിറ്റ് നെറ്റ്ഫ്ലിക്സ് ആന്തോളജി സിനിമയായ ലസ്റ്റ് സ്റ്റോറിയിലും മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.ഭരത് ആണേ ണെന്നു എന്ന സൂപ്പർഹിറ്റ് തെലുങ്ക് സിനിമയിലും താരം മികച്ച വേഷം കൈകാര്യം ചെയ്തു. കബീർ സിംഗ്, ഷേർഷ തുടങ്ങിയവ താരം അഭിനയിച്ച മറ്റു പ്രധാനപ്പെട്ട സിനിമകളാണ്.





