മലയാളികളുടെ ഇഷ്ടതാരമാണ് ശ്രിന്ദ. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അസോസിയേറ്റ് ഡയറക്ടർ എന്ന നിലയിലും താരം അറിയപ്പെടുന്നു.
2010 ൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ഈ കാലയളവിൽ അമ്പതിനടുത്തു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളികൾ എന്നും ഓർത്തെടുക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. നർമ്മം നിറഞ്ഞ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൽ താരത്തിന്റെ കഴിവ് അപാരമാണ്.
സോഷ്യൽമീഡിയയിലും താരം സജീവമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ഒക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ലക്ഷങ്ങളാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്.
താരം ഈയടുത്തായി സാധാരണ പങ്കുവെക്കുന്നത് ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ്. ഇപ്പോൾ താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തികച്ചും ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. രീതു സാക്ക് ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
2010 ൽ ജയസൂര്യ ജയറാം, കുഞ്ചാക്കോ ബോബൻ, മീരാ ജാസ്മിൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ തിളങ്ങിയ ഫോർ ഫ്രണ്ട്സ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2012 ൽ ഫഹദ് ഫാസിൽ റിമ കല്ലിങ്കൽ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലും താരം മികച്ച വേഷം കൈകാര്യം ചെയ്തു.
ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അന്നയും റസൂലും, 1983, ഹോംലി മീൽസ്, ആട്, ലോഹം, കുഞ്ഞിരാമായണം, ടൂ കണ്ട്രീസ്, റോൾമോഡൽസ്, പറവ, ഷെർലോക് ടോംസ്, ട്രാൻസ്, കുരുതി തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്.
Leave a Reply