
മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള താരമാണ് നിക്കിഗൽറാണി. തന്മയത്വം ഉള്ള ഭാവ പ്രകടനങ്ങളാണ് താരത്തെ മലയാളികൾക്കിടയിൽ സുപരിചിതയാക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നട ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



2013 മുതൽ ഇന്നോളം താരം ചലച്ചിത്ര മേഖലയിൽ സജീവമായി തുടരുന്നു. ഫാഷൻ ഡിസൈനിൽ ആണ് താരം പഠിച്ചത്. അതിനു ശേഷം മോഡലിംഗ് രംഗത്ത് താരം തിളങ്ങിനിന്നു. മോഡലിംഗ് തന്നെ താരം ഒരുപാട് ആരാധകരെ നേടിയിരുന്നു അതിനുശേഷമാണ് ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്.



1983 എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് . 2014 ആയിരുന്നു ഈ സിനിമ പുറത്തിറങ്ങിയിരുന്നത്. 1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ, ഒരു സെക്കന്റ് ക്ലാസ്സ് യാത്ര, രുദ്ര സിംഹാസനം, Rajamma @ Yahoo തുടങ്ങിയവയാണ് താരം മലയാളത്തിൽ അഭിനയിച്ച പ്രാധാന സിനിമകൾ.



അഭിനയ മികവു കൊണ്ട് തന്നെയാണ് താരം ഇന്നും സിനിമ പ്രേക്ഷകർക്കിടയിൽ സ്ഥിര സാന്നിധ്യം ആകുന്നത്. തന്നിലൂടെ കടന്നു പോയ വേഷങ്ങളിൽ ഓരോന്നിലും താരം ഇപ്പോഴും പ്രേക്ഷക മനസുകളിൽ ഇടം പിടിച്ചിരിക്കുന്നു. ബുള്ളറ്റ് മോട്ടോർ സൈക്കിൾ അതിവേഗത്തിൽ ഓടിക്കുന്നതിൽ വിദഗ്ദ്ധ എന്ന രൂപത്തിലും താരത്തെ പ്രേക്ഷകർ അറിയും.



100 -160 കിലോമീറ്റർ വേഗത്തിൽ ആണ് താരം ബുള്ളറ്റ് ഓടിക്കാറുള്ളത്. നിരവധി റോഡ് ചലച്ചിത്രങ്ങളിൽ ബുള്ളറ്റ് ഓടിക്കുന്ന വേഷം താരം ചെയ്തിട്ടുണ്ട്. യാഗവരയിനും നാ കാക്ക എന്ന തമിഴ് ചിത്രത്തിന്റെ പ്രമോഷന് ഇരുപതു കിലോമീറ്റര്‍ ബുള്ളറ്റ് ഓടിച്ചു. തിരക്കേറിയ റോഡിലൂടെ ബുള്ളറ്റ് ഓടിച്ചാണ് പ്രസ്മീറ്റിന് എത്തിയത് എന്നതും പറയപ്പെടേണ്ടതാണ്.



സോഷ്യൽ മീഡിയയിൽ താരം സജീവമാണ് ഇടയ്ക്കിടെ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ താരം സമൂഹമാധ്യമങ്ങളിൽ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സജീവമായ ആരാധക വൃന്ദം താരത്തിന് ധാരാളം ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെക്കുന്നതത്രയും വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.



ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിരിക്കുന്നത്. സിംപിൾ ഡ്രസ്സിൽ സ്റ്റൈലായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ ഓരോരുത്തരും ഫോട്ടോകൾക്ക് നൽകുന്നത്.





