സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ ആരാണെന്ന് ചോദിച്ചാൽ ഒട്ടുമിക്ക എല്ലാ സിനിമാ പ്രേമികളും പറയുന്ന ഉത്തരം നയൻതാര എന്നായിരിക്കും. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. തനിക്ക് ഏത് വേഷവും വളരെ ഈസി ആണെന്ന് താരം തെളിയിച്ചിരിക്കുകയാണ്. നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് നയൻതാര. തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിലായി ഏകദേശം 75 ൽ കൂടുതൽ സിനിമകളിൽ താരം അഭിനയിച്ചു.
നടി, ഫിലിം പ്രൊഡ്യൂസർ, മോഡൽ, ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. 2003 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായി പുറത്തിറങ്ങിയ മനസിനക്കരെ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രവേശിക്കുന്നത്. ഈ സിനിമയിലെ വിജയം പിന്നീട് ഒരുപാട് അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു.
നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന നടിയും കൂടിയാണ് നയൻതാര. ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. നിലവിൽ തമിഴ് സംവിധായകനായ വിഘ്‌നേഷ് ശിവൻ ആണ് താരത്തിന്റെ ജീവിതപങ്കാളി. മുമ്പ് പ്രഭുദേവ യുമായുള്ള താരത്തിന്റെ പ്രണയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഒരുപാട് വർഷത്തിനുശേഷം ആയിരുന്നു ഇവർ തമ്മിൽ വേർപിരിഞ്ഞത്.
ഇപ്പോൾ താരത്തിന്റെ പഴയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. താരം അതിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ആയിട്ടുള്ളത്. അതിൽ താരം കുറച്ചു കാര്യങ്ങൾ തുറന്നു പറയുന്നുണ്ട്. തനിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചവർ ക്കെതിരെ ആണ് താരം വീഡിയോയിൽ തുറന്നടിച്ചത്.
“എന്നെ വിമർശിക്കുന്നവർക്ക് എന്റെ വീഡിയോകൾ കാണുകയും വേണം പോരാത്തതിന് അവർ കുറ്റം പറയുകയും ചെയ്യും, എന്നെ ഇഷ്ടമില്ലാത്തവർ പിന്നെ എന്തിനാണ് എന്റെ സിനിമകൾ കാണാൻ പോകുന്നത്” എന്നാണ് താരം അഭിമുഖത്തിന് ശക്തമായ ഭാഷയിൽ വിമർശിക്കുന്നവരെ തുറന്നടിച്ചത്. ഒരുപാട് വർഷങ്ങൾക്കു മുമ്പുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്.
അവിടെ നിന്നുള്ള താരത്തിന്റെ വളർച്ച ഏവരേയും അത്ഭുതപ്പെടുത്തുന്നതാണ്. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിച്ചു കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. നായകന്മാരെ പോലും സൈഡിൽ ആക്കുന്ന പ്രകടനമാണ് താരം പല സിനിമകളിലും കാഴ്ചവച്ചത്. മനസ്സിനക്കരെ എന്ന സിനിമയുടെ വിജയത്തിനു ശേഷം നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത് എന്നീ സിനിമകളിലും അഭിനയിച്ചു.
മലയാളത്തിനു പുറമേ മറ്റു ഭാഷകളിൽ താരം ആദ്യമായി അഭിനയിച്ചത് 2005 ൽ പുറത്തിറങ്ങിയ അയ്യാ എന്ന തമിഴ് സിനിമയിലാണ്. ശരത് കുമാർ ആണ് ഈ സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്തത്. മണിച്ചിത്രത്താഴ് തമിഴ് പതിപ്പായ ചന്ദ്രമുഖി ലും താരം പ്രത്യക്ഷപ്പെട്ടു. 2006 ൽ ലക്ഷ്മി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിലും പ്രത്യക്ഷപ്പെട്ടു. മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് ഉൾപ്പെടെ ഒരുപാട് അവാർഡുകൾ അഭിനയജീവിതത്തിൽ താരത്തെ തേടി എത്തിയിട്ടുണ്ട്.