മലയാള സിനിമ പരിചയപ്പെടുത്തുന്ന അഭിനേതാക്കൾ ഓരോന്നും അഭിനയ മികവിലും സൗന്ദര്യത്തിലും മുൻപന്തിയിൽ നിൽക്കാറുണ്ട്. ബാലതാരമായി സിനിമയിൽ വന്നവർക്കെല്ലാം നായികാപദവി വരെ നിൽക്കാനും നായിക പദവിയിലും ഒരുപാട് കയ്യടി നേടുന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കാനും ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുവാനും കഴിയുന്നത് സിനിമയുടെ അണിയറ പ്രവർത്തകർ കാണിച്ച കണിശത കൊണ്ട് തന്നെയാണ്.
ഒട്ടു മിക്ക ബാല താരങ്ങളും ഇതിനു തെളിവുകളാണ്. ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത് പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ച സാറാസ് എന്ന ചിത്രത്തിലെ തുള്ളി കളിക്കുന്ന കുഞ്ഞിപുഴു എന്ന ഒറ്റ ഡയലോഗിലൂടെ കാഴ്ചക്കാരെ മുഴുവൻ കുടുകുടാ ചിരിപ്പിച്ച മലയാള ചലചിത്ര ബാല താരങ്ങൾക്കിടയിലെ പൊൻ താരകം വൃദ്ധി വിശാൽ ഇതിന് ചേർന്ന ഉദാഹരണം തന്നെയാണ്.
സിനിമയിൽ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് തന്നെ ഡാൻസിലൂടെ കുട്ടി താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് ബേബി വൃദ്ധിയെ പ്രേക്ഷകർ ആദ്യം കാണുന്നത്. താരത്തിന്റെ വാത്തി കമിങ് ഡാൻസ് ഒരുപാട് പേർ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി മാറ്റിയിരുന്നു. അത്രത്തോളം പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിനുണ്ട് എന്ന് ചുരുക്കം.
മലയാളികളുടെ മനസ് കവർന്ന ഡാൻസർമാരായ വിശാൽ കണ്ണൻ്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. ടിക് ടോക്ക് വീഡിയോ ചെയ്യുന്നതായിരുന്നു താരത്തിന്റെ ഹോബി. ടിക് ടോക് ഇന്റെ കാലം കഴിഞ്ഞപ്പോൾ പിന്നെ ഇൻസ്റ്റഗ്രാമിലൂടെ ആയി താരത്തിനെ പ്രേക്ഷകർ കാണുന്നത്. ഡാൻസ് ആണെങ്കിലും മറ്റെന്താണെങ്കിലും കാഴ്ചക്കർക്കൊരു കുറവുമില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ സംസാരവും അഭിനയ മികവും കൊണ്ട് ഒരുപാട് ആരാധകരെ നേടി.
ഇപ്പോൾ സീരിയലും സിനിമയും ഒക്കെയായി താരം തിരക്കിലാണ്. ടെലിവിഷൻ മേഖലയിലും ഇപ്പോൾ സജീവമായി താരത്തെ കാണാൻ സാധിക്കുന്നുണ്ട്. അതിനപ്പുറം അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് താരത്തിന്റെ ഡാൻസ് എന്ന് പറയാതിരിക്കാൻ കഴിയില്ല. സമൂഹ മാധ്യമങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോള്ളോവേഴ്സ് ഉണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെതായി പുറത്തു വരുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ വിശേഷങ്ങൾ എപ്പോഴും വൈറലാകുന്നതും സജീവമായ ആരാധകർ കാരണം തന്നെയാണ്. ഇപ്പോൾ കുട്ടിത്താരത്തിന്റെ ക്യൂട്ട് ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പിങ്ക് കാർണിവൽ ഗൗണിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തത്.