നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച തരമാണ് ഇനിയാ. ശ്രുതി സാവാന്ത് എന്നാണ് തരത്തിന്റെ യഥാർത്ഥ പേര്. പിന്നീട് ഇനിയ എന്ന സ്റ്റേജ് നെയിം താരം സ്വീഗരിക്കുകയായിരുന്നു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയയിൽ അവതരിപ്പിച്ച് പ്രേക്ഷക കയ്യടി നേടാനും തരത്തിന് സാധിച്ചിട്ടുണ്ട്.
മലയാളം, തമിഴ് എണീ ഭാഷകളിൽ ആണ് താരം സജീവമായി നിലകൊള്ളുന്നതെങ്കിലും കന്നഡ, തെലുങ്കു എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. ബാല താര വേഷം കൈകാര്യം ചെയ്ത്കൊണ്ടാണ് താരം ആദ്യമായി അഭിനയം ആരംഭിക്കുന്നത്. ആദ്യമായി ടെലി ഫിലിമിലൂടെ അഭിനയം ആരംഭിച്ച താരം 2005 ലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.
താരം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഗ്ലാമർ ഫോട്ടോകളിലാണ് താരം ഈ അടുത്തായി കൂടുതലും കാണപ്പെടുന്നത്.
ബോൾഡ് ആക്ടര്സ് എന്ന നിലയിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ തരത്തിന്റെ പഴയ കാല ഫോട്ടോകൾ കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകർ. കുട്ടി ഉടുപ്പിൽ ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട തരത്തിന്റെ കിടിലൻ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നു.
ബാലതാരമായി ഒരുപാട് ടെലിവിഷൻ സീരിയലുകളിലും, ടെലിഫിലിമുകളിലും, ഷോർട്ട് ഫിലിം മുകളിലും അഭിനയിച്ച താരമാണ് ഇനിയ. നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് താരം കൂട്ടിലേക്ക് എന്ന ടെലിഫിലിമിൽ അഭിനയിക്കുന്നത്. പിന്നീട് പല ടെലി സീരിയലുകൾ തരത്തിന് അവസരം ലഭിച്ചു. 2005 ൽ മിസ്സ് ട്രിവാൻഡ്രം അവാർഡ് ജെതാവായതിന്ന് ശേഷം ഒരുപാട് പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. അതെ വർഷം തന്നെ സിനിമയിലും അവസരം ലഭിച്ചു.
നവ്യ നായർ നെടുമുടി വേണു തുടങ്ങിയ പ്രധാന വേഷത്തിലെത്തിയ സൈറ എന്ന സിനിമയിൽ അഭിനയിച്ച താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2010 ൽ പുറത്തിറങ്ങിയ പടക സാലൈ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെട്ടു. വാഗയി സൂടാ വാ എന്ന സിനിമയിലെ തരത്തിന്റെ അഭിനയം തലവര തന്നെ മാറ്റി.
ഈ സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് താരത്തിന് ലഭിച്ചു. കൂടാതെ മറ്റു പല അവാർഡുകളും താരത്തെ തേടി എത്തുകയും ചെയ്തു. പിന്നീട് താരം തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങി നിന്നു. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ മാമാങ്കമാണ് താരം അഭിനയിച്ച അവസാന മലയാള സിനിമ. ഒരുപാട് ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.