![](https://filmyglitzmedia.com/wp-content/uploads/2021/12/pagr-1114.jpg)
ചലച്ചിത്ര മേഖലക്കൊപ്പം മോഡലിംഗ് രംഗവും ഒരു പോലെ കൊണ്ടു പോകുന്ന നടിമാറിൽ പ്രമുഖയാണ് റിമ കല്ലിങ്കൽ. മികച്ച അഭിനയ വൈഭവം കാഴ്ചവെച്ചു കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടാൻ അഭിനേത്രി എന്നു നിലയിൽ താരത്തിനു സാധിച്ചിട്ടുണ്ട്.
![](https://filmyglitzmedia.com/wp-content/uploads/2021/12/pagr-1115.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/jl-2-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/pagr-1116.jpg)
2009 മുതൽ ആണ് താരം ചലച്ചിത്ര അഭിനയ മേഖലയിൽ സജീവമായത്. തുടക്കം മുതൽ താരം ഓരോ കഥാപാത്രത്തിലൂടെയും വൈഭവം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഋതു എന്ന ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. മികവുള്ള അഭിനയം സിനിമയിൽ തന്നെ താരം പ്രകടിപ്പിച്ചു. അത് കൊണ്ട് തന്നെ അതേ വർഷം ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിൽ താരത്തിന് ഒരു ശ്രദ്ധേയമായ വേഷം ലഭിക്കുകയും ചെയ്തു.
![](https://filmyglitzmedia.com/wp-content/uploads/2021/12/pagr-1117.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/hjbl-1-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/pagr-1118.jpg)
നടി, നർത്തകി, അവതാരക എന്നീ നിലകളിലെല്ലാം ഒരുപാട് ആരാധകരെ നേടാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള തന്റെടം താരത്തിനുണ്ട്. അതു കൊണ്ടുതന്നെ ആരാധകരുടെ ഒപ്പം വിമർശകരെയും താരം വളരെ പെട്ടെന്ന് നേടി. സമൂഹത്തിൽ നടന്ന വിഷയങ്ങളിൽ അഭിപ്രായം പറയേണ്ട ഇടങ്ങളിൽ എല്ലാം വ്യക്തമായി താരം സ്വന്തം അഭിപ്രായങ്ങൾ പുറത്തു പറഞ്ഞിട്ടുണ്ട്.
![](https://filmyglitzmedia.com/wp-content/uploads/2021/12/pagr-1119.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/fgh-9-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/pagr-1120.jpg)
പഠന മേഖലയിലും താരം തിളക്കമുള്ള വ്യക്തിത്വമാണ്. തൃശൂർ ക്രൈസ്റ്റ് കോളേജിൽ നിന്ന് താരം ജേർണലിസത്തിൽ ബിരുദപഠനം പൂർത്തിയാക്കി. അഭിനയത്തിലൂടെ താരം നേടിയ ആരാധകരെ സൗന്ദര്യത്തിലൂടെ അതിനപ്പുറം പ്രേക്ഷകരോടുള്ള ബന്ധം നില നിർത്തുന്നതിലുടെയും തുടർത്തുകയും ചെയ്യുന്നു. റിമയ്ക്ക് 2008-ലെ മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
![](https://filmyglitzmedia.com/wp-content/uploads/2021/12/pagr-1121.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/hkj-28-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/pagr-1122.jpg)
നൃത്തവും താരം ജീവിതത്തിന്റെ ഭാഗമായി മുന്നോട്ടു കൊണ്ടു പോകാറുണ്ട്. ചെറുപ്പം മുതൽ തന്നെ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗ നായികയുടെ കീഴിൽ ഭരത നാട്യവും മോഹിനിയാട്ടവും അഭ്യസിക്കുകയും ബംഗളൂരുവിൽ നിന്നു കണ്ടമ്പററി ഡാൻസു പഠിക്കുകയും ചെയ്തു.
![](https://filmyglitzmedia.com/wp-content/uploads/2021/12/pagr-1123.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/bklj-1-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/pagr-1124.jpg)
അഭിനയ മേഖലയിൽ ഒരുപാട് അംഗീകാരങ്ങളും താരത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരത്തിന് ലഭിച്ചു. വേഷം ഏതാണെങ്കിലും മികച്ച രൂപത്തിൽ അവതരിപ്പിക്കാൻ താരത്തിന് ഒരു കഴിവുണ്ട്. സമൂഹമാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സും ഉണ്ട്.
![](https://filmyglitzmedia.com/wp-content/uploads/2021/12/pagr-1125.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/kvhj-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/pagr-1126.jpg)
ഇപ്പോഴിതാ റിമയുടെ പുതിയ തമിഴ് ചിത്രം ‘ചിത്തിരൈ സെവ്വനം’ എന്ന സിനിമയുടെ പ്രൊമോഷൻ ഷൂട്ടിൽ തിളങ്ങിയിരിക്കുന്ന ഫോട്ടോകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം. ആശ നായർ എന്ന കഥാപാത്രമാണ് റിമ ആ സിനിമയിൽ അവതരിപ്പിക്കുന്നത്. സിനിമ സീ 5 എന്ന ഒ.ടി.ടി പ്ലാറ്റഫോമിൽ റിലീസായതിന് ശേഷം മികച്ച അഭിപ്രായങ്ങൾ സിനിമയ്ക്ക് ലഭിച്ചിരുന്നു.
![](https://filmyglitzmedia.com/wp-content/uploads/2021/12/pagr-1127.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/hjl.-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/pagr-1128.jpg)
ബ്ലാക്ക് നിറത്തിലെ വസ്ത്രങ്ങൾ ധരിച്ചുള്ള ഫോട്ടോസാണ് റിമ സിനിമയുടെ പ്രൊമോഷൻ ഷൂട്ടിന്റെ ഭാഗമായി പോസ്റ്റ് ചെയ്തത്. വെറൈറ്റി ആയിട്ടുണ്ട് ലുക്കെന്നാണ് ആരാധകരുടെ അഭിപ്രായം. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.
![](https://filmyglitzmedia.com/wp-content/uploads/2021/12/pagr-1129.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/hkj-27-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/fgh-10-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/jkl-28-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/yikjl-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/yiku-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/ghxf-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/ijlk-edited.jpg)
![](https://filmyglitzmedia.com/wp-content/uploads/2021/12/yuk-821x1024.jpg)
Leave a Reply