
നിലവിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് ശ്രദ്ധ കപൂർ. തന്റെ സൗന്ദര്യം കൊണ്ട് അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷകഹൃദയത്തെ കീഴടക്കാനും താരത്തിന് കഴിഞ്ഞു. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.



നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത ബോളിവുഡ് താരം ശക്തി കപൂർ ന്റെ മകളാണ് ശ്രദ്ധ കപൂർ. ഇന്ത്യയിലെ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന സെലിബ്രിറ്റികളിൾ ഒരാളായി താരത്തെ പലപ്രാവശ്യം ഫോർബ്സ് ഇന്ത്യ മാഗസിൻ തെരഞ്ഞെടുത്തിട്ടുണ്ട്.



താരം സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാരെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 68 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യാറുണ്ട്.



ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ട് കളിൽ താരം പലപ്രാവശ്യം പങ്കെടുത്തിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു വീഡിയോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കിടിലൻ ഗ്ലാമർ വേഷത്തിൽ മരുഭൂമിയിൽ നടക്കുന്ന താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.



നടി എന്ന നിലയിലും സിംഗർ എന്ന നിലയിലും അറിയപ്പെടുന്ന താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത് ടീൻ പറ്റി എന്ന ഹിന്ദി സിനിമയിൽ ചെറിയ വേഷം കൈകാര്യം ചെയ്തു കൊണ്ടാണ്. 2011 ൽ പുറത്തിറങ്ങിയ ലവ് ക തേ ഏൻഡ് എന്ന സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്തുകൊണ്ട് ബോളിവുഡിൽ ശ്രദ്ധപിടിച്ചുപറ്റി. പിന്നീടങ്ങോട്ട് പല സൂപ്പർഹിറ്റ് സിനിമകളിൽ താരത്തിന് അവസരം ലഭിച്ചു.



2013 ൽ പുറത്തിറങ്ങിയ ആഷിഖി 2 എന്ന സിനിമയിലെ അഭിനയത്തിലൂടെ താരം ബോളിവുഡിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫയർ അവാർഡിന് വരെ താരത്തിന്റെ പേര് നോമിനേറ്റ് ചെയ്യപ്പെട്ടു. ഏക് വില്ലൻ, ബാഗി, ചിചൂർ തുടങ്ങിയ സിനിമകളിലൂടെ താരം കൂടുതലും ആരാധകരെ നേടിയെടുത്തു. പല ബ്രാൻഡുകളുടെ സെലിബ്രിറ്റിയായി പ്രത്യക്ഷപ്പെട്ടത് താരം സ്വന്തമായി ബ്രാൻഡ് വരെ ഇറക്കിയിട്ടുണ്ട്.





