എന്ത് വെറുപ്പിക്കലാണ് ഈ അമ്മയും മോളും എന്നു പറയുന്നവരോട് ഞങ്ങളുടെ വിഡിയോ കാണാതിരിക്കുക എന്നു മാത്രമേ പറയാനുള്ളൂ…

in Entertainments

മലയാള സിനിമയിൽ ഒരുകാലത്ത് സജീവമായി തിളങ്ങി നിന്നിരുന്ന താരമാണ് നിത്യദാസ്. വിവാഹത്തിനു ശേഷം സിനിമ അഭിനയം മേഖലയിൽ നിന്നും താരം വിട്ടു നിൽക്കുകയാണ്. എങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലും സീരിയൽ ടെലിവിഷൻ മേഖലയിലും താരം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആരാധകർക്ക് ഇടയിൽ താരത്തിന്റെ വീഡിയോകളും എപ്പോഴും വൈറലാണ്.

ഇപ്പോൾ ആരാധകർക്കിടയിൽ വലിയ സന്തോഷമുണ്ടാക്കുന്ന ഒരു വാർത്ത പുറത്തു വരികയാണ്. പള്ളിമണി എന്ന സിനിമയിലൂടെ താരം വീണ്ടും സിനിമ അഭിനയ മേഖലയിലേക്ക് കടന്നു വരുന്നു എന്ന വാർത്തയാണ് ആരാധകർക്കിടയിൽ വലിയ ആരവം ഉണ്ടാക്കിയിരിക്കുന്നത്. മുൻപത്തെ അതിനെ അപേക്ഷിച്ച് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം താരം സജീവമായി ഉപയോഗിക്കുകയും പ്രേക്ഷകരുമായി നിരന്തരം സംവദിക്കുകയും ചെയ്യുന്നുണ്ട്.

താരത്തിന്റെ മകൾ നൈന താരത്തിന്റെ തനിപ്പകർപ്പാണ്. അതുകൊണ്ടുതന്നെ ഇരുവരും ഒരുമിച്ചുള്ള നൃത്തച്ചുവടുകളും വീഡിയോകളും ഫോട്ടോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ചേച്ചിയും അനിയത്തിയും പോലെ ഉണ്ടല്ലോ എന്നാണ് ഇരുവരുടെയും വീഡിയോകൾക്ക് പ്രേക്ഷകർ കമന്റ് ചെയ്യാറുള്ളത്.

ചെറുപ്പത്തിൽ മകൾക്ക് ചെറുതായെങ്കിലും നൃത്തം പഠിപ്പിക്കാൻ സാധിച്ചിട്ടുണ്ട് എന്നും അതുകൊണ്ട് റീൽസ് വീഡിയോകൾ എല്ലാം ചെയ്യാൻ അവൾക്ക് താൽപര്യമാണ് എന്നും അവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് പലപ്പോഴും ഞാൻ വീഡിയോയിൽ പങ്കെടുക്കുന്നത് എന്നും പറഞ്ഞിരുന്നു. റിൽസ് വീഡിയോകൾക്ക് വേണ്ടി ഒരുപാട് നേരം പ്രാക്ടീസ് ചെയ്യാൻ ഒന്നും നിൽക്കാറില്ല എന്നും ഒരു അഞ്ചു മിനിറ്റിൽ ഒതുങ്ങുന്ന പരിപാടികൾ മാത്രമാണ് ചെയ്യാറുള്ളത് എന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്.

താരത്തിന്റെ നൃത്ത വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ മോശമായി പ്രചരിക്കപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് താരം പറയുന്നത് ഞാൻ നൃത്തം ചെയ്യുന്നതും വിഡിയോ പോസ്റ്റ് ചെയ്യുന്നതും എന്റെ സന്തോഷത്തിനു വേണ്ടിയാണ്. അത് മോശമായി പ്രചരിപ്പിച്ച് മോശം കമന്റുകൾ കാണുകയും വായിക്കുകയും ചെയ്യുന്നത് അവർക്കു സന്തോഷം നൽകുമെങ്കിൽ അത് തുടരട്ടെ. എനിക്കു കുഴപ്പമില്ല എന്നാണ്.

എന്തായാലും റീൽ വിഡിയോകൾ ഞാൻ ഒഴിവാക്കില്ല. ഇതൊക്കെയല്ലെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്നും സന്തോഷമായിരിക്കുകയെന്നതാണു പ്രധാനം എന്നും താരം പറയുന്നുണ്ട്. എന്ത് വെറുപ്പിക്കലാണ് ഈ അമ്മയും മോളും എന്നു പറയുന്നവരോട് ഞങ്ങളുടെ വിഡിയോ കാണാതിരിക്കുക എന്നു മാത്രമേ പറയാനുള്ളൂ എന്നും താരം പറയുകയുണ്ടായി.

Nithya
Nithya
Nithya

Leave a Reply

Your email address will not be published.

*