തീവണ്ടി എന്ന ചിത്രം ചെയ്യേണ്ടിയിരുന്നത് കുഞ്ചാക്കോ ബോബൻ… ഒഴിവാക്കിയതിന്റെ കാരണം പറഞ്ഞ് പ്രിയ താരം…

മലയാള സിനിമയിലെ മുൻ നിര നായകന്മാരിൽ പ്രമുഖനാണ് കുഞ്ചാക്കോ ബോബൻ. ഒരുപാട് വർഷമായി മികച്ച സിനിമകൾ പ്രേക്ഷകർക്ക് താരം സമ്മാനിച്ചു കൊണ്ടിരിക്കുകയാണ്. ചോക്ലേറ്റ് ഹീറോ എന്നാണ് വിളിപ്പേര്. കാരണം തുടക്കം മുതൽ ഇതുവരെയും നായകനായി താരം അഭിനയിച്ചു തിളങ്ങുകയാണ്.

1997 ൽ പുറത്തു വന്ന സൂപ്പർ ഹിറ്റ് സിനിമയായ അനിയത്തി പ്രാവിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ചലച്ചിത് മേഖലയിൽ ഒന്നര പതിറ്റാണ്ടായി നിലനിൽക്കുന്ന താരം അമ്പത്തിൽപ്പരം സിനിമകളിൽ അഭിനയിച്ചു. ഇടയ്ക്കലാത്ത് അല്പം റിയൽ എസ്റ്റേറ്റ് രംഗത്ത് താരം ഒരു കൈ നോക്കിയെങ്കിലും സിനിമ മേഖലയിൽ നിന്ന് താരം വിട്ടു നിന്നിട്ടില്ല.

ഒരുപാട് മികച്ച സിനിമകൾ താരം പ്രേക്ഷകർക്ക് മുന്നിൽ സമ്മാനിച്ചു. പ്രണയം പറയുന്ന സിനിമകളിൽ നിന്ന് വ്യത്യാതമായ കഥകളും താരം പരീക്ഷിച്ചു. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരഭിമുഖം ആണ് വൈറലാകുന്നത്. താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നിരവധി ആരാധകരുണ്ടായത് കൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങളും താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വളരെ പെട്ടന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

ഇപ്പോൾ താരം ചെയ്യാത്ത ഒരു സിനിമയെ കുറിച്ചു പറയുകയും അത് ചെയ്യാതിരുന്നതിന്റെ കാരണം വിശദീകരിക്കുകയുമാണ് ചെയ്യുന്നത്. 2018 ൽ പുറത്തിറങ്ങി നല്ല അഭിപ്രായങ്ങൾ നേടിയ സിനിമയായിരുന്നു തീവണ്ടി. ചിത്രത്തിൽ ടോവിനോ തോമസ് ആണ് നായക വേഷം ചെയ്തത്. ഒരു ചെയിൻ സ്മോക്കറുടെ കഥയാണ് സിനിമ പറയുന്നത്.

ഈ സിനിമ ആദ്യം തന്റെ അടുത്താണ് വന്നത് എന്നും സിഗരറ്റ് വലിക്കുന്നതായി അഭിനയിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് ആ സിനിമ ചെയ്യാതിരുന്നത് എന്നും താരം പറഞ്ഞു. ആ കഥാപാത്രം ചെയ്തു ഫലിപ്പിക്കാൻ തനിക്കു കഴിയില്ല എന്ന് തോന്നി എന്നും ജീവിതത്തിൽ സിഗരറ്റ് വലിക്കാത്ത താൻ ചെയിൻ സ്മോക്കർ ആയി അഭിനയിച്ചാൽ ആരോഗ്യ പ്രശ്നം വരെ ഉണ്ടാവുമെന്നും ഷൂട്ടിംഗ് പോലും വിചാരിച്ച സമയത്തു തീരില്ല എന്നും താൻ അവരോട് പറഞ്ഞു എന്നും തുറന്നു പറയുകയാണ് താരം ഇപ്പോൾ.

തീവണ്ടി പോലെ മറ്റൊരു ചിത്രവും ഇതുപോലെ ഒഴിവാക്കി എന്ന് താരം പറയുന്നുണ്ട്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയും ആദ്യം വന്നത് തന്റെ അടുത്താണ് എന്നും അന്ന് അത് എനിക്ക് മനസ്സിലാവാത്തത് കൊണ്ടാണ് ചെയ്യാതിരുന്നത് എന്നും താരം പറഞ്ഞു പിന്നീട് സിനിമ കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി എന്നും അതുകൊണ്ടാണ് അതേ സംവിധായകന്റെ കീഴിൽ ഇപ്പോൾ എന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചത് എന്നും താരം പറഞ്ഞു.

Tovino
Samyuktha
Samyuktha
Samyuktha
Samyuktha