
നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ദീപിക പദുകോൺ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാൾ എന്നപേരിലും താരം അറിയപ്പെടുന്നു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ സിനിമാലോകത്തുനിന്ന് നേടിയെടുക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്.



സെലിബ്രിറ്റി കുടുംബത്തിൽനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇന്ത്യയുടെ ഇതിഹാസ ബാഡ്മിന്റൺ താരം പ്രകാശ് പദുകോനെയുടെ മകളാണ് ദീപിക പദുകോണ്. നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ റൺവീർ സിംഗ് താരത്തിന്റെ ഭർത്താവാണ്. ഇരുവരും ബോളിവുഡ് സിനിമയിൽ ശോഭിച്ചു നിൽക്കുകയാണ്. 2018 ലാണ് ഇവരുടെ വിവാഹം നടന്നത്.



സിനിമയെ പോലെ തന്നെ താരം സമൂഹമാധ്യമങ്ങളിളും സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിൽ കാണപ്പെടുന്ന താരം ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് കൂടുതലും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്.



ഇൻസ്റ്റാഗ്രാമിൽ മാത്രം 60 മില്യൺ ഇൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.



ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. ക്യൂട്ട് ലുക്കിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. താരം ഈയടുത്തായി കൂടുതൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്നത് ഹോട്ട് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളാണ്. പുതിയ സിനിമയുടെ വിശേഷങ്ങളും താരം ആരാധകരുമായി പങ്ക് വെക്കാറുണ്ട്.



2006 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഐശ്വര്യ എന്ന കന്നട സിനിമയിൽ അഭിനയിച്ചുകൊണ്ട് ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട് താരം പിന്നീട് ഹിന്ദി സിനിമയിൽ സജീവമായി നിലകൊണ്ടു. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്. ഏഷ്യൻ ഫിലിം അവാർഡ്, ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തുകയും ചെയ്തു.





