സിനിമ റിലീസ് ആവുന്നതിനു മുമ്പ് സിനിമയോട് ഇഷ്ടം ഉണ്ടാക്കുന്നതും കാണാൻ ആഗ്രഹം ജനിപ്പിക്കുന്നതുമായ ഉദ്യോഗ ഭരിതമായ ചില രംഗങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്നതാണ് ടീസർ. ക്ലൈമാക്സ് രംഗങ്ങളിലേക്ക് ഉള്ള സൂചനയും മറ്റും ടീസറിൽ നിന്ന് ലഭിക്കാറുണ്ട്. എന്തായാലും പ്രേക്ഷകരെ ആകാംക്ഷാ ഭരിതമാകുന്നതിൽ ടീസർ വിജയിക്കുമ്പോൾ ആണ് സിനിമാ റിലീസിങ്ങ് വരെ അണിയറപ്രവർത്തകർക്ക് സന്തോഷം ഉണ്ടാകുന്നത്.
കഴിഞ്ഞ ഒന്നു രണ്ട് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് പുതിയ ഒരു സിനിമയുടെ ടീസർ ആണ്. ചാവുകളി എന്ന സിനിമയുടെ ടീസർ ആണ് രണ്ട് ദിവസം മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങിയത്. പ്രേക്ഷകരെ ആകാംക്ഷാഭരിതമായ ആക്കുന്നതിൽ ചാവുകളി സിനിമയുടെ ടീസർ പൂർണ്ണമായും വിജയിച്ചു എന്ന് തീർച്ചയായും പറയാം.
ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന തരത്തിലാണ് ടീസർ അവസാനിക്കുന്നത്. ചൂടൻ രംഗങ്ങളും ഉണ്ട്. പ്രണയവും പകയും പ്രതികാരവും പ്രതിഷേധവും എല്ലാം ഇഴചേർന്ന ഒരു സിനിമയാണ് എന്നാണ് ടീസർ കണ്ടവർക്കെല്ലാം മനസ്സിലാകുന്നത്. മൂന്ന് കഥാപാത്രങ്ങളിലൂടെയാണ് കഥയുടെ ഗതിവിഗതികൾ എന്നും ടീസറിലൂടെ മനസ്സിലാവുന്നു. എന്തായാലും റിലീസ് ആകുന്നതിന് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണ്.
ഡിസംബർ 13ന് നീ സ്ട്രീം വഴിയാണ് ചിത്രം പുറത്തു വരുന്നത്. മികച്ച പ്രേക്ഷക അഭിപ്രായം നേടാൻ കഴിയും എന്ന് തന്നെയാണ് അണിയറ പ്രവർത്തകരും സിനിമയുടെ അടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നത്. വയലൻസ് നിറഞ്ഞ രംഗങ്ങൾ ആയിരിക്കും ചിത്രങ്ങളിലൂടെ നീളം എന്ന് ടീസർലൂടെ ചെറിയ ഒരു സൂചന കിട്ടുന്നുണ്ട്. ചാവുകളി എന്ന പേരും സൂചിപ്പിക്കുന്നത് അത് തന്നെ.
നീ സ്ട്രീമിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. നിവേദിത്, ജാനകി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നന്ദകുമാർ രാഘവൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്ന പ്രത്യേകതയും ചാവുകളികുണ്ട്. എന്തായാലും ടീസർ അതിന്റെ ഉദ്ദേശം പൂർണ്ണമായും നിറവേറ്റിയിരിക്കുന്നു. കാരണം വളരെ പെട്ടെന്നുതന്നെ ടീസർ ഒരുപാട് ആളുകളിലേക്ക് എത്തിയിരിക്കുന്നു.
Leave a Reply