
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് അല്ലു അർജുൻ നായകനായി പുറത്തിറങ്ങാൻ പോകുന്ന സൂപ്പർ ഹിറ്റ് തെലുങ്ക് ബ്രഹ്മാണ്ഡ സിനിമയായ ‘പുഷ്പ’ യെ കുറിച്ചാണ്. ഒരുപക്ഷേ അല്ലു അർജുൻ എന്ന നടന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെയായിരിക്കും പുഷ്പ എന്ന സിനിമയിൽ കാണാൻ സാധിക്കുന്നത്.



ഈ സിനിമയുടെ ട്രെയിലറും ഗാനങ്ങളും ടീസർ ഒക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്തു. ഒരു വലിയ ദൃശ്യാവിഷ്കാരം തന്നെയാണ് സിനിമ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. അല്ലു അർജുൻ ന്റെ വെറൈറ്റി ഗെറ്റപ്പ് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ചുരുക്കിപ്പറഞ്ഞാൽ സൗത്ത് ഇന്ത്യൻ സിനിമയിൽ പുതിയൊരു ചരിത്രം സൃഷ്ടിക്കാൻ പുഷ്പ എന്ന സിനിമയ്ക്ക് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.



സിനിമയിലെ മറ്റൊരു ഹൈലൈറ്റ് ആണ് സൗത്ത് ഇന്ത്യൻ താര റാണി സാമന്ത യുടെ ഐറ്റം നമ്പർ സോങ്. ‘ഓ അന്റാവ’ എന്ന ഐറ്റംസ് ഗാനത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഈ ഒരു ഗാനത്തിൽ മാത്രം പ്രത്യക്ഷപ്പെടാൻ വേണ്ടി സമന്ത ഒന്നരക്കോടിയിലധികം പ്രതിഫലം കൈപ്പറ്റി എന്നാണ് വാർത്തകൾ പുറത്തു വരുന്നത്. സിനിമയുടെ നായിക രശ്മികയെ വരെ താരം സൈഡിൽ ആക്കുമെന്നാണ് ആരാധകർ പറയുന്നത്.



കഴിഞ്ഞ ദിവസം ‘ആദിത്യ മ്യൂസിക്’ ഇതിന്റെ ലിറികൽ സോങ് പുറത്തുവിട്ടിരുന്നു. ഇപ്പോൾ മ്യൂസിക് രംഗത്ത് യൂട്യൂബ് ട്രെൻഡിംഗ് നമ്പർ വൺ ആയി ഗാനം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇതിനകം ഒരുകോടിയിലധികം പേര് യൂട്യൂബിൽ ഗാനം കണ്ടുകഴിഞ്ഞു. സാമന്ത തന്നെയാണ് ഐറ്റം ഗാനത്തിലെ ഹൈലൈറ്റ്. തീയേറ്റർ പൂരപ്പറമ്പ് ആക്കാൻ സമന്ത എത്തുന്നതിന്റെ ആഘോഷത്തിലാണ് ആരാധകർ.



ചന്ദ്രബോസ് എഴുതി ദേവിശ്രീ പ്രസാദ് മ്യൂസിക് നൽകി ഇന്ദ്രാവതി ചൗഹാൻ ആണ് ഓ അന്റാവ എന്ന ഗാനം ആലപിച്ചത്. വലിയ താര നിരകൾ തന്നെ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഈ സിനിമയിലെ മറ്റൊരു പ്രധാനപ്പെട്ട ഹൈലൈറ്റ് എന്തെന്ന് വെച്ചാൽ മലയാളത്തിലെ സ്വന്തം ഫഹദ് ഫാസിൽ ആണ് ഈ സിനിമയിലെ പ്രധാന വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത് എന്നുള്ളതാണ്.



ഒരുപാട് വില്ലന്മാരാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്. ട്രെയിലറിൽ തന്നെ ഒരുപാട് വില്ലന്മാരുടെ മുഖം നമുക്ക് കാണാൻ സാധിക്കും. ബന്വര് സിംഗ് ശേഖവത് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ സിനിമയിൽ അവതരിപ്പിക്കുന്നത്. ശ്രീവള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് രശ്മിക മന്ദന ആണ് അല്ലുഅർജുൻ നായികയായി സിനിമയിലെത്തുന്നത്.







