ശ്രീ ലങ്കയിൽ ചുറ്റിക്കറങ്ങുന്ന നമ്മുടെ പ്രിയ വാര്യർ..! ഫോട്ടോസും വിഡിയോസും സോഷ്യൽ മീഡിയയിൽ വൈറൽ

കണ്ണിറുക്കി  കാണിച്ചുകൊണ്ട് ഇന്ത്യയിലൊട്ടാകെ  തരംഗമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒരു സമയത്ത് ഗൂഗിളിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ട നടി എന്ന നിലയിൽ താരം  ശ്രദ്ധേയമായിരുന്നു. ഇതൊക്കെ കേവലം കണ്ണിറുക്കി കാണിച്ചു കൊണ്ടുള്ള ഒരൊറ്റ വീഡിയോ എഫക്ട് തന്നെയായിരുന്നു. 2019 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്.

നടി, മോഡൽ, പ്ലേബാക്ക് സിംഗർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളം, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമയായ ഒരു അഡാർ ലവ്  എന്ന സിനിമയിൽ പ്രിയ വാര്യർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ക്യാമറക്ക് മുൻപിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലൂടെ താരം ദേശീയ തലത്തിൽ വരെ അറിയപ്പെട്ടു.

മാണിക്യ മലരായ പൂവി എന്ന ഗാനത്തിന് 97 മില്ല്യൺ വ്യൂസ് ആണ് ലഭിച്ചത്. ദേശീയ ക്രഷ് എന്ന നിലയിലും താരം അറിയപ്പെട്ടതും ഈ സിനിമയിലൂടെയാണ്. ചെക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലൂടെ താരം ബോളിവുഡിലും അരങ്ങേറുകയാണ്. വിഷ്ണുപ്രിയ എന്ന സിനിമയിലൂടെ താരം കന്നടയിലും തിളങ്ങാനൊരുങ്ങുകയാണ്.

താരം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 7.2 മില്യൻ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം പങ്കെടുക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറലാകുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ അവധിയാഘോഷ വീഡിയോയും ഫോട്ടോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. അവധി ആഘോഷങ്ങളുടെ ഭാഗമായി താരം ഇപ്രാവശ്യം പോയിരിക്കുന്നത് ശ്രീലങ്കയിലേക്കാണ്. ബെൻകോട്ട ബീച്ചിലെയും ശ്രീലങ്കയിലെ തെരുവോരങ്ങളിലെയും കാഴ്ചകൾ കണ്ട് ആസ്വദിക്കുന്ന തരതെയാണ് വിഡിയോകളിലും ഫോട്ടോകളിലും കാണാൻ സാധിക്കുന്നത്.

സൂര്യാസ്തമയവും രാത്രിയിലെ ട്രഡീഷണൽ ഭക്ഷണവും നാടൻ കലാരൂപങ്ങളും എല്ലാം താരത്തിന്റെ കണ്ണിന് കുളിർമയേകിയിട്ടുണ്ട് എന്നും ഫോട്ടോകൾ വിളിച്ചോതുന്നു. എന്തായാലും താരത്തിന്റെ ശ്രീലങ്കൻ ട്രിപ്പ്‌ വളരെ ആരവത്തോടെ തന്നെ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. അത്രത്തോളം മികവുള്ള പ്രതികരണങ്ങളാണ് പ്രേക്ഷകർ നൽകുന്നത്.

Priya
Priya
Priya
Priya