
മോഡൽ രംഗത്തും ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും താരം ഒരുപോലെ തിളങ്ങി നിൽക്കുന്ന അപൂർവം താരങ്ങളിലൊരാളാണ് യാഷിക. സിനിമയ്‌ക്കൊപ്പം സീരിയലിലും താരം അഭിനയിക്കുകയും ആരാധകരെ നേടുകയും ചെയ്തിട്ടുണ്ട്. ഇത്രത്തോളം അഭിനയിച്ച ഓരോ വേഷങ്ങളും ഒന്നിനൊന്നു മികച്ച രൂപത്തിൽ താരം അഭിനയിക്കുകയും ഓരോ കഥാപാത്രത്തിനും നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകുകയും ചെയ്തിട്ടുണ്ട്.

ചലച്ചിത്ര രംഗത്തെ അഭിനയ വൈഭവത്തിനപ്പുറം മറ്റനേകം കഴിവുകൾ കൊണ്ടാണ് ഒരുപാട് ആരാധകരെ താരം നേടിയത്. കാവലായി വേണ്ടും എന്ന സിനിമയായിരുന്നു താരത്തിന്റെ ആദ്യ സിനിമ. ആദ്യ സിനിമ തന്നെ വലിയ വിജയമായി. സൺ ടിവി യിലെ മായ എന്ന സീരിയലിലെ അഭിനവും പ്രശംസനീയമായിരുന്നു. എല്ലാ മേഖലയും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം.

സൂപ്പർ ഹിറ്റ് തമിഴ് സിനിമ ദ്രുവങ്ങൾ 16 ലും താരം ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു. മലയാള നടൻ റഹ്മാൻ പ്രധാന വേഷത്തിലെത്തിയ സിനിമയായിരുന്നു അത്. പക്ഷേ താരത്തിന് വലിയ ആരാധകർ വൃന്തത്തെ നേടിക്കൊടുത്തതു ഇരുട്ട് അരയിൽ മുരുട്ടു കുത്തു എന്ന സിനിമയാണ്. ഈ സിനിമയിലൂടെസോഷ്യൽ മീഡിയയിൽ താരത്തിന് ഫോളോവേഴ്സ് കൂടുകയും ചെയ്തു. ഇപ്പോൾ മുൻനിര നായികമാരിൽ ഒരാളാണ് താരം.

ബിഗ് സ്ക്രീനിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. മോഡലിംഗ് രംഗതിലൂടെയും താരം ഒരുപാട് ആരാധകരെ നേടി. ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അധികവും ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുള്ളത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ് ഫോട്ടോകൾക്ക് പ്രേക്ഷകർ നൽകാറുള്ളത്. ഇൻസ്റ്റാഗ്രാം മോഡലായതിന് ശേഷമാണ് സിനിമയിലേക്കു വരുന്നത്. 23 ലക്ഷം പേരാണ് താരത്തെ ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നത്.

അതുകൊണ്ട് തന്നെയാണ് ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടന്ന് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് മകര പൊങ്കൽ ആഘോഷത്തിനിടയിൽ പകർത്തിയ ഫോട്ടോകളാണ്. മലയായി മങ്കയെ പിലെ ഒരുങ്ങിയിരിക്കുന്നു എന്ന് ഫോട്ടോ കണ്ടാൽ തന്നെ പറയും. മികച്ച അഭിപ്രായങ്ങളാണ് ആരാധകർ രേഖപ്പെടുത്തുന്നത്.

കുറച്ചു മാങ്ങൾക്ക് മുമ്പ് താരം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടിരുന്നു. വലിയ അപകടമാണ് സംഭവിച്ചത് എന്നും ഒരുപാട് പരിക്കുകൾ പറ്റിയതും വലിയ ആഘാതം പ്രേക്ഷകരിൽ ഉണ്ടാക്കിയിരുന്നു. അപകടത്തിൽ നിന്ന് മുക്തമാവാൻ വേണ്ടി ആരാധകർ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നത് ഹോസ്പിറ്റലിൽ നിന്നും താരം പങ്കുവെക്കുന്ന പോസ്റ്റിന് ലഭിച്ചത് സ്വീകാര്യതയിൽ നിന്നും മനസിലാക്കാം.




