
മെഗാസ്റ്റാർ മമ്മൂട്ടി അമൽനീരദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഭീഷ്മപർവം എന്ന സിനിമയുടെ വിജയ് ആരവത്തിൽ ആണ് ഇപ്പോൾ സിനിമ പ്രേമികളും സോഷ്യൽ മീഡിയ ഇടങ്ങളും. ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അവരെല്ലാം ശ്രദ്ധിക്കപ്പെട്ട തരത്തിലുള്ള വിജയമാണ് സിനിമയ്ക്ക് ലഭിച്ചത്. റെയ്ച്ചൽ എന്ന കഥാപാത്രത്തെ അഭിനയിച്ച് ജീവൻ നൽകിയ താരമാണ് അനഘ.



മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അനഘ. 2016 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ചെറിയ ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തി തന്നെയാണ് താരം ഓരോ സിനിമയും പൂർത്തിയാക്കിയിരിക്കുന്നത്. രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്.



ഇതിനു ശേഷം ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പിന്നീട് ദുൽഖർ സൽമാൻ സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ പറവ എന്ന സിനിമയിലും മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. പിന്നീട് പുറത്തിറങ്ങിയ റോസാപ്പൂ എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. ശ്രദ്ധേയമായ വേഷമാണ് ഈ സിനിമയിലും താരം കൈകാര്യം ചെയ്തത്.



മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞു. നട്പേ തുണയ് എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഗുണ 369 എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. ദിക്കിലൂണ എന്ന തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.



ഭീഷ്മപർവ്വം എന്ന ചിത്രത്തിൽ മികച്ച അഭിനയം താരം കാഴ്ചവച്ചു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോകളിലും താരം ഈയടുത്തായി പങ്കെടുത്തു. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും സാരിയുടുത്ത് ശാലീന സുന്ദരിയായും താരം പ്രത്യക്ഷപ്പെട്ടു. എല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.



ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. ഭീഷ്മ പർവ്വതത്തിലെ ശ്രീനാഥ് ഭാസിയുമൊത്തുള്ള ഇന്റിമേറ്റ് സിനിയെക്കുറിച്ചും പറുദീസ എന്ന ഗാനത്തെക്കുറിച്ച് ആണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. പറുദീസ എന്ന ഗാനം ഒരുപാട് തവണ കേൾക്കാൻ തോന്നിക്കുന്ന തരത്തിലുള്ളതാണ് എന്നും വളരെ എൻജോയ്മെന്റ് കൂടെയാണ് അത് ഷൂട്ട് ചെയ്തത് എന്നും ഷൂട്ടിങ്ങിന് ശേഷവും ഒരുപാട് തവണ ആ പാട്ട് ഞാൻ കേട്ടിട്ടുണ്ട് എന്നും വളരെ സന്തോഷത്തോടെ താരം പങ്കുവെച്ചു.



ശ്രീനാഥ് ഭാസിയുമൊത്തുള്ള ഇന്റിമേറ്റ് സീനിനെ കുറിച്ച് വീട്ടിൽ പറഞ്ഞിരുന്നു എന്നും മുഴുവനായി പറഞ്ഞിട്ടില്ല എങ്കിലും ഒരു ഹിന്റ് നൽകിയിരുന്നു എന്നും താരം വ്യക്തമാക്കുന്നുണ്ട്. വീട്ടുകാരെ കൺവിൻസ് ചെയ്യാൻ ഒന്നും ശ്രമിച്ചിട്ടില്ല എങ്കിലും അവർക്ക് അത് ജോലിയുടെ ഭാഗമാണ് എന്ന് മനസ്സിലാകും എന്ന് ഉറപ്പുണ്ടായിരുന്നു എന്നും താരം പറഞ്ഞു. സഹോദരി തിയേറ്ററിൽ വെച്ച് സീൻ കണ്ടപ്പോൾ ശൈ എന്നും താരം പറയുന്നുണ്ട്. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.





