നിലവിൽ മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന ഇദ്ദേഹം പിന്നീട് ശക്തമായ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്തു. താമസിയാതെ നായകവേഷത്തിൽ പ്രത്യക്ഷപ്പെട്ടു.
ഇപ്പോൾ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടന്മാരിൽ ഒരാളായി അദ്ദേഹം മാറിയിരിക്കുന്നു. മാത്രമല്ല ജോജു ജോർജ്ജ് ന്റെ അസാധ്യ അഭിനയമികവും സംവിധായകരുടെ ഒന്നാമത്തെ ചോയ്സ് അദ്ദേഹത്തിന് സ്ഥാനം നൽകുകയും ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാൽ തെറ്റാകില്ല.
നാടൻ ജോജു ജോർജിനെ പോലെ തന്നെ നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അനശ്വര രാജൻ. ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരമിപ്പോൾ സ്ത്രീ കേന്ദ്രകഥാപാത്രമായി പുറത്തിറങ്ങുന്ന ഒരുപാട് സിനിമകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു.
ജോസഫ് എന്ന സിനിമയിലൂടെയാണ് ജോർജിന്റെ കരിയർ ടേണിങ് പോയിന്റ് ആയെങ്കിൽ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ് അനശ്വര രാജൻ മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയത്. ഇപ്പോൾ രണ്ടുപേരും മലയാളത്തിലെ തിരക്കുള്ള അഭിനേതാക്കളാണ്.
ഇപ്പോൾ ഇവർ ഒരുമിച്ച് അഭിനയിക്കുന്ന പുതിയ സിനിമയുടെ ട്രെയിലർ ആണ് സോഷ്യൽ മെഡിയിൽ താരംഗമായി പ്രചരിക്കുന്നത്. ഇതിന്റെ ഗാനവും ടീസറും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ താരംഗമായിരുന്നു. ഇപ്പോൾ ട്രൈലോരും സോഷ്യൽ മീഡിയയിൽ താരംഗമായിട്ടുണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഒരുപാട് താരങ്ങൾ അണിനിരക്കുന്ന അവിയൽ എന്ന സിനിമയുടെ ട്രെയിലർ ആണ് താരംഗമായത്. ഷനിൽ അഹ്‌മദ് സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന സിനിമയിൽ കേറ്റാക്കി നാരായണൻ, സുനിൽ സൈനുദ്ധീൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. പ്രേക്ഷകർ ആകാംഷയോടെ സിനിമക്ക് വേണ്ടി കാത്തിരിപ്പിലാണ്.