ബാല താരമായി സിനിമാ ലോകത്ത് വന്ന് തന്റെതായ അഭിനയ വൈഭവം കൊണ്ട് ഒരുപാട് മികച്ച കഥാപാത്രങ്ങളെ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അഭിനേത്രിയാണ് അനിഖ സുരേന്ദ്രൻ. താരം ഇപ്പോൾ നായികയാവാനുള്ള ഒരുക്കത്തിലാണ്. ബാല താരങ്ങളായി സിനിമാലോകത്ത് വരുന്നവരിൽ അധികവും നായിക വേഷങ്ങളിൽ പോലും നിറഞ്ഞ കൈയടി സ്വീകരിക്കാറുമുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം താരം കാഴ്ചവെച്ചിട്ടുണ്ട്.
2010 മുതലാണ് താരം സിനിമാഭിനയ മേഖലയിൽ സജീവമാകുന്നത്. ആദ്യം അഭിനയിച്ചത് മലയാള ഭാഷയിൽ ആയിരുന്നുവെങ്കിലും തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ, വിശ്വാസ്വം എന്നിവയിലൂടെയാണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. യെന്നൈ അറിന്താൽ 2015 ലും വിശ്വാസം 2019 ലുമായിരുന്നു. മലയാളത്തിലെയും ചില കഥാപാത്രങ്ങൾ അതി ഗംഭീരമായാണ് താരം ചെയ്തത്. ഇപ്പോൾ ഓരോ സിനിമകളിലൂടെയും താരം നേടുന്നത് ലക്ഷക്കണക്കിന് പുതിയ ആരാധകരെയാണ്.
2013 പുറത്തിറങ്ങിയ 5 സുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിനാണ് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയത്. ഓരോ കഥാപാത്രങ്ങളെയും അതിന്റെ ആഴത്തിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കുന്നതു കൊണ്ടു തന്നെ ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് ഭാഗ്യമുണ്ടായി. കഥ പറയുന്നു എന്ന സിനിമയിലെ കഥാപാത്രവും താരത്തിന്റെ പ്രശസ്തി വർദ്ധിപ്പിച്ചിട്ടുണ്ട്.
ദ ഗ്രേറ്റ് ഫാദർ എന്ന സിനിമയിലെ സാറാ ഡേവിഡ്, ഭാസ്കർ ദി റാസ്കൽ എന്ന സിനിമയിലെ ശിവാനി എന്നീ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. സിനിമകൾക്ക് പുറമേ 2012 പുറത്തിറങ്ങിയ അമർനാഥ്, 2015 പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളായ MAA, കളേഴ്സ് ഓഫ് ലൈറ്റ് എന്നീ ഹ്രസ്വ ചിത്രങ്ങളിലും താരം അഭിനയിച്ചു. ഹ്രസ്വ ചിത്രങ്ങളിൽ ആണെങ്കിലും സിനിമകളിൽ ആണെങ്കിലും പരസ്യത്തിൽ പോലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്ന് പ്രേക്ഷകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ സാരിയിലുള്ള ഫോട്ടോ ഷൂട്ട് ആണ്. ഒരുപാട് ആരാധകർ ഫോട്ടോക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്. കാണാൻ നയൻതാരയെ പോലെ ഉണ്ട് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.