ഇത്തരം വസ്ത്രം ധരിക്കാൻ നാണമില്ലേ? പ്രായമെങ്കിലും പരിഗണിച്ചു കൂടെ….? വിമർശനങ്ങൾക്ക് മറുപടിയുമായി മലൈക അറോറ…

in Entertainments

നടി, മോഡൽ, വീഡിയോ ജോക്കി, ടെലിവിഷന് അവതാരക, ഡാൻസർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മലൈക അറോറ. ബോളിവുഡ് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം പ്രൊഡ്യൂസർ എന്ന നിലയിലാണ് കരിയർ ആരംഭിച്ചത്. കരിയർ ഏത് മേഖലയിൽ ആണെങ്കിലും മികച്ച പ്രേക്ഷകപ്രീതി താരം ഇന്നുവരെയും നിലനിർത്താൻ ശ്രമിച്ചു. ആ കാര്യത്തിൽ താരം വിജയിക്കുകയും ചെയ്തു.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം തന്റെ സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. തുടക്കം മുതൽ ഇരുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെ എല്ലാം താരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട് വളരെ മികച്ച അഭിപ്രായമാണ് ഓരോ കഥാപാത്രത്തിനും പ്രേക്ഷകർ നൽകിയിരുന്നത്.

താരം മോഡൽ രംഗത്തും സജീവമായി നിലകൊള്ളുന്നു ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് ൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് ആണ് താരം പങ്കുവെക്കാറുള്ളത്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇതിനോടകം വലിയ വിമർശനവും താരം നേടി.

സിനിമയിൽ വന്ന വർഷങ്ങൾക്കുശേഷവും താരം പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുകയാണ്. അതു കൊണ്ട് തന്നെയാണ് 48 വയസ്സുള്ള താരത്തിന് ഫോട്ടോഷൂട്ടുകൾ ക്ക് ഇന്നും കാഴ്ചക്കാരെ ലഭിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ഒരു വിവാഹ സൽക്കാരത്തിന് ഇടയിൽ ധരിച്ച വസ്ത്രത്തിന് വലിയ കോളിളക്കം സമൂഹ മാധ്യമങ്ങളിൽ സൃഷ്ടിക്കാൻ സാധിച്ചു. ഒരുപാട് വിമർശനങ്ങളും അന്ന് ഉയർന്നു.

ഫർഹാൻ അക്തർ–ഷിബാനി ദണ്ഡേകർ താരദമ്പതികളുടെ വിവാഹ സത്കാരത്തിന് ധരിച്ച വസ്ത്രത്തിന്റെ പേരിലുണ്ടായ വിമർശനത്തിന് ഇപ്പോൾ താരം മറുപടി പറയുകയാണ്. ഇത്തരം വിമർശനങ്ങളിലൂടെ ആളുകളുടെ കപടനാട്യവും ഇരട്ടത്താപ്പുമാണ് വ്യക്തമാകുന്നത് എന്നാണ് താരം വിമർശനങ്ങൾക്ക് മറുപടിയായി പറയുന്നത്. ഇതിന് താരം വിശദീകരണവും നൽകുന്നുണ്ട്.

ബ്ലാക് ഷീർ ഗൗൺ ധരിച്ചതിന് ആയിരുന്നു അന്ന് വിമർശനങ്ങൾ ഉണ്ടായത്. “ഇത്തരം വസ്ത്രം ധരിക്കാൻ നാണമില്ലേ.” എന്നും “സ്വന്തം പ്രായമെങ്കിലും പരിഗണിച്ചു കൂടെ” എന്നുമുള്ള തരത്തില്‍ നിരവധി കമന്റുകളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. എന്നാൽ താരത്തിന് മറുപടി ആരാധകരെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

അത് വളരെ മനോഹരമായ വസ്ത്രമാണെന്നു മാത്രമാണ് ഞാൻ കേട്ടത് എന്നും ജനം ഇരട്ടത്താപ്പുകാരാണ് എന്നാണ് എനിക്ക് തോന്നുന്നത് എന്നും താരം പറഞ്ഞു. ഇതിനു കാരണമായി താരം പറഞ്ഞത് ഇതേ വസ്ത്രം റിയാനയോ ജെന്നിഫർ ലോപ്പസോ ബിയോൻസയോ ധരിച്ചാൽ മനോഹരം പറയും. എന്നാൽ ഞാൻ ധരിച്ചാൽ ‘അവൾ എന്താണ് ചെയ്യുന്നത്? അവളൊരു അമ്മയല്ലേ, അതല്ലേ ഇതല്ല..’ എന്നിങ്ങനെയാവും പ്രതികരണം എന്നാണ്.

അതിന്റെ കൂടെ താരം ഇത് ഇരട്ടത്താപ്പല്ലേ?. ഇതേ വസ്ത്രം ധരിച്ച ഒരാളെ അഭിനന്ദിക്കുന്ന നിങ്ങൾ മറ്റൊരാളെ അതേ വസ്ത്രത്തിന്റെ പേരിൽ വിമർശിക്കുന്നു’’ എന്ന് ചോദിക്കുകയും ചെയ്തു. വളരെ പെട്ടെന്നാണ് താരത്തിലെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

Malaika
Malaika
Malaika
Malaika

Leave a Reply

Your email address will not be published.

*