
ഒരു സമയത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു റോമ. ആ സമയത്ത് ഒട്ടുമിക്ക എല്ലാ മലയാള യുവ സിനിമ പ്രേമികൾക്കും താരം ഒരു ക്രഷ് ആയി മാറിയിട്ടുണ്ടയിരിക്കാം. മലയാളത്തിലെ ഒരുപാട് സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം അഭിനയിച്ച മിക്ക ചിത്രങ്ങളും വിജയ ചിത്രങ്ങളായിരുന്നു. മ്യൂസിക് വീഡിയോകളിലും ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കടന്നുപോയ മേഖലകളിൽ തന്റെ ഇടം താരത്തിന് അടയാളപ്പെടുത്താൻ വളരെ പെട്ടെന്ന് സാധിച്ചു.



മലയാളത്തിനു പുറമേ കന്നഡ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് റോമ. ഏകദേശം 25 ഓളം സിനിമകളിൽ വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം കൂടുതലും പ്രത്യക്ഷപ്പെട്ടത് ക്യാമ്പസ് സിനിമകളിൽ എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. കൂടാതെ മറ്റു പല മികച്ച വേഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തത്.



തെലുങ്ക് സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത് നോട്ട് ബുക്ക് എന്ന 2006 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയോലൂടെയാണ്. പിന്നീട് ചോക്ലേറ്റ്, ജൂലൈ ഫോർ, ലോലിപോപ്പ്, കളർസ്, 20-20, ട്രാഫിക്, ചാപ്പാ കുരിശ് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലും താരം വേഷമണിഞ്ഞു. പ്രേക്ഷകപ്രീതി യിൽ നിന്നും താരത്തിന് മുന്നിലേക്ക് വരാൻ സാധിച്ചത് അഭിനയ മികവ് പ്രകടിപ്പിച്ചത് കൊണ്ട് തന്നെയാണ്.



താരം വളരെ സെലക്ടീവ് ആയിരുന്നു എന്നാണ്. തന്റെടമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ആണ് താരം കൂടുതലും മികച്ചു നിന്നത്. താരം സിനിമയിൽ നിന്ന് പിന്നീട് വിട്ടുനിൽക്കുകയായിരുന്നു. ഇതിന് താരം കാരണമായി പറഞ്ഞത് ഞാൻ സ്ക്രീനിൽ അവതരിപ്പിച്ചത് ഒരേ മനസ്സോടെയുള്ള സിനിമകളായിരുന്നു അതുകൊണ്ടാണ് സൂപ്പർതാര ചിത്രങ്ങൾ എടുത്തു ഞാൻ വേണ്ടെന്ന് വച്ചത് എന്നായിരുന്നു. സജീവമായിരുന്ന കാലത്ത് അത്രയും നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷം പ്രേക്ഷകർ സ്വീകരിച്ചത്.



താരം അവസാനമായി അഭിനയിച്ചത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വെള്ളേപ്പം എന്ന സിനിമയിലാണ്. അഭിനേത്രി എന്നതിനപ്പുറത്തേക്ക് ഒരുപാട് ആരാധകരുള്ള പ്രശസ്തയായ ഒരു മോഡൽ കൂടിയാണ് താരം. ഒരുപാട് മോഡൽ ഫോട്ടോസുകൾ താരം പങ്കെടുത്തിട്ടുണ്ട്. ഏത് വേഷവും സിനിമകളിൽ നന്നായി കൈകാര്യം ചെയ്യുന്ന താരം ഏതുതരത്തിലുള്ള ഡ്രസ്സും വളരെ സുന്ദരിയായി കാണുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടിട്ടുള്ളത്.



ഇപ്പോൾ താരത്തിന്റെ പഴയകാല ഫോട്ടോയും ഇപ്പഴത്തെ ഫോട്ടോയും ആണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അന്നും ഇന്നും സുന്ദരി തന്നെയാണ് എന്നാണ് ആരാധകർക്ക് പറയാനുള്ളത്. സൗന്ദര്യത്തിന്റെ കാര്യത്തിലും അഭിനയമികവിന്റെ കാര്യത്തിലും എന്നും താരം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ഫോട്ടോകൾ വളരെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.




