സ്ത്രീകളെ അവരുടെ വസ്ത്രധാരണത്തിന്റെ പേരിൽ വിലയിരുത്താതിരിക്കൂ… വൈകാരിക കുറിപ്പുമായി സമന്ത…

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് സമന്ത. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ മാത്രം അഭിനയമികവ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും കാണിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെയാണ് വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ടും കാലം കൊണ്ടും വലിയ ആരാധക വൃന്ദത്തെയും ഒരുപാട് ഫോളോവേഴ്സിനെയും താരത്തിന് നേടാൻ സാധിച്ചത്.

തെലുങ്കിലും തമിഴിലും ആണ് താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുള്ളത് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്  മലയാളത്തിൽ താരത്തിന് ഒറ്റ സിനിമ പോലും ഇറങ്ങിയിട്ടില്ല എങ്കിലും മലയാളികൾക്കിടയിലും താരം ഒരു വലിയ സെലിബ്രേറ്റി  തന്നെയാണ്. മറ്റു ഭാഷകളിൽ ഇറങ്ങുന്ന സിനിമകൾ മലയാളികൾക്കിടയിൽ ഉണ്ടാക്കുന്ന സ്വാധീനം ആണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

നാല് ഫിലിം ഫെയർ അവാർഡുകൾ ഉൾപ്പെടെ ഒരുപാട്  അവാർഡുകളാണ് താരത്തിന് തന്റെ കരിയറിൽ ലഭിച്ചിട്ടുള്ളത്. താരം പ്രകടിപ്പിക്കുന്ന അഭിനയം മികവിനുള്ള അടയാളപ്പെടുത്തലുകൾ തന്നെയാണ് ഓരോ അംഗീകാരങ്ങളും. വളരെ പ്രേക്ഷക പിന്തുണ നേടുന്ന തരത്തിലുള്ള അഭിനയമാണ് താരം കാഴ്ചവെച്ചത്. ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത് അത്രത്തോളം ആത്മാർത്ഥതയോടെ ആയതു കൊണ്ട് തന്നെയാണ് തുടക്കം മുതൽ തന്നെ താരം പ്രേക്ഷക പ്രീതിയിൽ മുന്നിലെത്തിയത്.

താരത്തിന് ഏതുവേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് സംവിധായകരുടെ എല്ലാം അഭിപ്രായം. സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് എന്നും ഉണ്ട്.  ഈയടുത്ത് റിലീസ് ആവുകയും വളരെ വിജയകരമായി മുന്നോട്ടു പോവുകയും ചെയ്ത ബഹുഭാഷാ ചിത്രമായ പുഷ്പ ദ റൈസർ എന്ന സിനിമയിലെ ഐറ്റം ഡാൻസിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമാകാൻ താരത്തിനു സാധിച്ചിട്ടുണ്ട്. പുഷ്പ പുറത്തിറങ്ങിയതോടെ താരത്തിന്റെ താരമൂല്യം കുത്തനെ ഉയർന്നിരിക്കുകയാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. എന്തായാലും താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വളരെ പെട്ടെന്നാണ് ആരാധകർ എടുക്കാറുള്ളത്.  രണ്ടുദിവസം മുമ്പ് താരം പ്രത്യക്ഷപ്പെട്ട ഗ്രീൻ ഗൗൺ ലുക്കിൽ താരം ഫോട്ടോഗ്രാഫി നോട് ചെയ്തിരുന്നു അതിനെ ഒരുപാട് വിമർശനങ്ങളും ഉയർന്നുവന്നു.

അതിനു മറുപടിയുമായാണ് ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നമ്മൾ സ്ത്രീകളെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെയും അവരുടെ നിറത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സാമൂഹിക ഇടപെടലിന്റെയും സ്കിൻ ടോണിന്റെയുമൊക്കെ പേരിൽ വിലയിരുത്തും. ആ പട്ടിക പോയിക്കൊണ്ടേയിരിക്കും. ഒരാൾ ധരിക്കുന്ന വസ്ത്രത്തെ ആധാരമാക്കി തിടുക്കത്തിൽ വിലയിരുത്തുക എന്നത് ഒരാൾക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കാര്യമാണ്

ഇപ്പോൾ 2022-ലാണ് നിൽക്കുന്നതെന്നും സ്ത്രീകളെ അവരുടെ ഹെംലൈനിന്റെയും നെക് ലൈനിന്റെയും അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് ഒന്ന് നിർത്തി അവനവനെ മെച്ചപ്പെടുത്തുന്നതിൽ കേന്ദ്രീകരിച്ചുകൂടേ. ഒരു വ്യക്തിയെ അളക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന രീതിയെ സൗമ്യമായി തിരുത്തിയെഴുതാം എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയി അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ സ്റ്റോറി വൈറലായി.

Samantha
Samantha
Samantha
Samantha