
നടി, മോഡൽ നിർമ്മാതാവ്, നർത്തകി, എഴുത്തുകാരി, ബിസിനസ് വുമൺ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് ശില്പ ഷെട്ടി. 1993-ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അശ്വിനി ഷെട്ടി എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. ഹിന്ദി ഭാഷയിൽ സജീവമായി നിലകൊണ്ട താരം കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.



ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ താരം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരുന്നു. ഭർത്താവ് രാജ് കുന്ദ്രയുടെ നിയമവിരുദ്ധമായ ബിസിനസ് ആയിരുന്നു ഏറ്റവും അവസാനത്തെ വിവാദ വിഷയം. അതിനുമുമ്പും താരം പല വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്.



ഇപ്പോൾ സിനിമയിൽ താരം പഴയതുപോലെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. 2014 ൽ അവസാനമായി സിനിമയിൽ പ്രത്യക്ഷപ്പെട്ട താരം പിന്നീട് അഭിനയരംഗത്തേക്കു തിരിച്ചുവരുന്നത് 2021 ലാണ്. ഇപ്പോൾ താരം മോഡലിംഗ് രംഗത്തും സജീവമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ താരം നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.



നാൽപത്തിയാറാം വയസ്സിലും തന്റെ ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 23 മില്യണിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. മോഡലിംഗ് ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴും കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളാണ് താരം കൂടുതലും പങ്കുവെക്കുന്നത്. പുതുമുഖ നടിമാർ പോലും നാണിക്കുന്ന രൂപത്തിലാണ് താരത്തിന്റെ കിടിലൻ ഗ്ലാമർ ഫോട്ടോകൾ പുറത്ത് വരാറുള്ളത്.



1993 ൽ ഷാരൂഖാൻ കാജൽ തുടങ്ങിയവർ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ ബാസിഗർ എന്ന സൂപ്പർഹിറ്റ് ഹിന്ദി സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴും ഷാറൂഖാൻ റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ബാസിഗർ എണ്ണപ്പെടുന്നു. ഈ സിനിമയിൽ സീമ മതൻ ചോപ്ര എന്ന കഥാപാത്രത്തെയാണ് ശില്പ ഷെട്ടി അവതരിപ്പിച്ചത്. ഫിലിം ഫെയർ അവാർഡിന് വരെ ഈ സിനിമയിൽ അഭിനയത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടു.



1996 ൽ സാഹസ വീരുട് സാഗര കന്യാ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ആദ്യമായി തെലുങ്കിൽ പ്രത്യക്ഷപ്പെട്ടു.അതേ വർഷം തന്നെ പുറത്തിറങ്ങിയ മിസ്റ്റർ റോമിയോ എന്ന പ്രഭുദേവ സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിലും അരങ്ങേറ്റം കുറിച്ച്. പല ടെലിവിഷൻ പരിപാടികളിൽ ജഡ്ജ് ആയി താരം തിളങ്ങിയിട്ടുണ്ട്.









