“ഇത് രണ്ട് വർഷത്തെ കഠിന പരിശ്രമത്തിന് ഫലം ആണ്… കരഞ്ഞ് തളർന്ന് നാളുകൾ ഉണ്ടായിരുന്നു… ” ശരീരഭാരം കുറച്ചതിനെക്കുറിച്ച് അൻഷുല കപൂർ…

in Entertainments

ശരീരഭാരം വർദ്ധിക്കുന്നതിനും കുറയുന്നതിനും പേരിൽ ഒരുപാട് ചീത്ത വാക്കുകൾ പറയുകയും കേൾക്കുകയും ചെയ്യുന്ന കാലത്തിന്റെ സഞ്ചാരത്തിൽ ആണ് ഇപ്പോൾ വർത്തമാനം. അതുകൊണ്ടുതന്നെയാണ് ഈ അടുത്ത് ഒരുപാട് സെലിബ്രിറ്റികളും മറ്റും ശരീരഭാരം കൂടി അതിനെയും കുറച്ച് അതിനെയും എല്ലാം അനുഭവ കഥകൾ തെളിവ് സഹിതം വ്യക്തമാക്കുന്നത് തരംഗമാവാൻ തുടങ്ങിയത്.

അത്തരത്തിൽ ഒരു തുറന്നു പറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകുന്നത്. ബോളിവുഡ് സിനിമാ നിര്‍മാതാവ് ബോണി കപൂറിന്റെ മകളും നടൻ അർജുൻ കപൂറിന്റെ സഹോദരിയുമായ അന്‍ഷുല കപൂര്‍ ആണ് തന്റെ ശരീര ഭാരം കുറച്ച് അതിന്റെ വലിയ കഠിനമായ കഥ പറയുന്നത്. രണ്ടുവർഷം കൊണ്ടാണ് താരം ഈ നേട്ടം കൈവരിച്ചത് എന്നും താരം പറയുന്നുണ്ട്. കരഞ്ഞു തളർന്ന നാളുകൾ ഉണ്ടായിരുന്നു എന്നും താരം പറയുന്നു.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോയും ഫോട്ടോക്ക് താരം നൽകിയ ക്യാപ്ഷനിലൂടെയും ആണ് ഈ കാര്യം പ്രേക്ഷകരിലേക്ക് താരം എത്തിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താര പുത്രിയുടെ ഫോട്ടോകളും വീഡിയോകളും ഏറ്റെടുക്കുന്ന ആരാധകർ കഠിനമായ പ്രയത്നത്തിലൂടെ ഫിറ്റ്നസ് ഉറപ്പുവരുത്തിയ താരത്തിന്റെ കുറിപ്പും പുത്തൻ ഫോട്ടോകളും ഏറ്റെടുത്തിട്ടുണ്ട്.

താരം ചിത്രങ്ങൾക്ക് പങ്കുവെച്ച ക്യാപ്ഷൻ ഇങ്ങനെ പരിഭാഷപ്പെടുത്താം : “ഇന്ന് എന്നെ സംബന്ധിച്ചിടത്തോളം, “ആരോഗ്യമുള്ളവൾ” എന്നതിനർത്ഥം ഞാൻ കണ്ണാടിയിൽ എങ്ങനെ കാണപ്പെടുന്നു എന്നതിനേക്കാൾ വലുതായിരുന്നു. ഞാൻ ആരോഗ്യവാൻ ആകുന്നതിനുള്ള എന്റെ ആദ്യ ചുവടുവെപ്പുകളിൽ ഒന്ന് മാനസികമായി ഞാൻ ഏറ്റവും മികച്ച സ്ഥലത്തല്ലെന്നും മറ്റെന്തെങ്കിലും പ്രവർത്തിക്കാൻ തുടങ്ങുന്നതിന് മുമ്പ് ഉള്ളിൽ നിന്ന് എന്നെ ഭക്ഷിക്കുന്നതെന്താണെന്ന് ഞാൻ മനസ്സിലാക്കേണ്ടതുണ്ടെന്നും അംഗീകരിക്കുകയായിരുന്നു.”

“ഇത് ഏറ്റവും അസുഖകരമായ ഭാഗമായിരുന്നു. കൂടാതെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗവും. വളരെയധികം തെറാപ്പി വേണ്ടിവന്നു. ഒരുപാട് കണ്ണുനീർ. അത്രമാത്രം അനിശ്ചിതത്വം. ഭയം. തിരിച്ചടികൾ. അസ്വസ്ഥത. സ്വയം സംശയം. പിന്നീടാണ് സ്വയം തിരിച്ചറിവുകൾ ഉണ്ടായത്. അങ്ങനെ രോഗശാന്തി ആരംഭിച്ചു.”

“ഇത് 2 വർഷത്തെ നീണ്ട യാത്രയാണ്, ഞാൻ ഇപ്പോഴും പുരോഗതിയിലാണ്. എന്റെ സ്വാർത്ഥത എന്റെ ശരീരത്തിന്റെ ആകൃതിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും എന്റെ അപൂർണതകളെയും കുറവുകളെയും നിരന്തരം ഇകഴ്ത്തുകയോ വിമർശിക്കുകയോ ചെയ്യുന്നത് എനിക്ക് ഒരു ഗുണവും ചെയ്യുന്നില്ലെന്നും മനസ്സിലാക്കാൻ എനിക്ക് ഏറെ സമയമെടുത്തു – ആ പോരായ്മ വൈകാരികമോ ശാരീരികമോ ആണെങ്കിലും.”

“നിങ്ങൾ അയോഗ്യനെന്നോ സ്‌നേഹിക്കപ്പെടാൻ യോഗ്യനല്ലെന്നോ കരുതി ജീവിക്കുമ്പോൾ, ജീവിതം വളരെ ചെറുതാണ് എന്ന് ഞാൻ കണ്ടെത്തുകയും അതിൽ ചായുകയും ചെയ്തു. തികച്ചും അപൂർണ്ണമായ എന്നെ സ്നേഹിക്കാൻ ഞാൻ ഇപ്പോഴും പഠിക്കുന്നു. ഞാൻ കുറവുള്ളവനാണ്, ഇപ്പോഴും യോഗ്യനാണ്”

Anshula
Anshula

Leave a Reply

Your email address will not be published.

*