നമ്മുടെ നവ്യ നായരുടെ മൊഞ്ച് ഒന്നും അങ്ങനെ പോയിപ്പോവൂല മക്കളെ… എജ്ജാതി ലുക്ക്‌…

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച്  പ്രശസ്തയായ താരമാണ് നവ്യ നായർ. ജനപ്രിയ നായകൻ ദിലീപിന്റെ നായികയായാണ് ആദ്യമായി താരം അഭിനയിച്ചത്. ഇഷ്ടം എന്ന ഈ ചിത്രത്തിലൂടെ വളരെ മികച്ച പ്രേക്ഷക പിന്തുണ നേടാൻ താരത്തിന് സാധിച്ചു. അതിനു ശേഷം മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്.

താരം പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കുന്നത്. ഇഷ്ടം എന്ന സിനിമയിലൂടെ ആയിരുന്നു ആദ്യമായി താരത്തെ പ്രേക്ഷകർ സ്ക്രീനിൽ കാണുന്നത്. അഴകിയ തീയെ എന്ന സിനിമയിലൂടെയാണ് തമിഴിൽ  അരങ്ങേറ്റം കുറിച്ചത്. എന്നാൽ കന്നഡയിലെ ആദ്യ സിനിമ ഗജ ആയിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് താരം സെലക്ട്‌ ചെയ്തിരുന്നത്.

തമിഴിലും കന്നടയിലും മലയാളത്തിലും അഭിനയിച്ച താരം മലയാളത്തിൽ മാത്രമായി അമ്പതിലധികം സിനിമകളുടെ ഭാഗമായി. മലയാള ഭാഷയിൽ അഭിനയിച്ച പല സിനിമകളും മികച്ച പ്രേക്ഷക അഭിപ്രായം നേടിക്കൊടുക്കുകയും താരത്തിന്റെ പ്രശസ്തി കൂട്ടുകയും ചെയ്തിട്ടുണ്ട്. നന്ദനം എന്ന സിനിമ വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴും താരത്തിന്റെ നന്ദനത്തിലെ കഥാപാത്രത്തെ പ്രേക്ഷകർക്ക് വളരെയേറെ ഇഷ്ടമാണ്.

2002 ൽ പുറത്തിറങ്ങിയ നന്ദനത്തിലെ അഭിനയത്തിനു തന്നെയാണ് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. അതിനു ശേഷം 2005 ൽ താരത്തിന് കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പുരസ്കാരം ലഭിക്കുകയുണ്ടായി. അഭിനയിച്ച സിനിമകളിൽ ഓരോന്നിലും തന്റെ ഭാഗം അടയാളപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

അഭിനയതിനൊപ്പം എടുത്തു പറയേണ്ടത് നൃത്തമാണ്. ബാല്യകാലത്തു തന്നെ താരം നൃത്തം അഭ്യസിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ കലയോട് താല്പര്യമുണ്ടായിരുന്നു. ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകം പട്ടം താരത്തിന് ലഭിക്കുകയും ചെയ്തു. ഇംഗ്ലീഷ് ലിറ്ററേച്ചറിൽ താരം ബിരുദം എടുക്കുകയും ചെയ്തിട്ടുണ്ട്.

തന്നിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷക മനസ്സുകളിലേക്ക്  ഇറങ്ങി ച്ചെല്ലുന്ന തരത്തിൽ മികവിൽ ആണ് താരം അവതരിപ്പിച്ചത്. തമിഴ് ഭാഷയിലെ അഴകിയ തീയെക്ക് ശേഷം അമൃതം, ചിദമ്പരത്തിൽ ഒരു അപ്പസ്വാമി, പാസക്കിളികൾ എന്നീ  സിനിമകളിലും താരം അഭിനയിക്കുകയുണ്ടായി. ഭാഷകൾക്ക് അതീതമായി ഇപ്പോഴും താരത്തിന് ആരാധകരുണ്ട്.

ഇപ്പോൾ താരം അഭിനയിക്കുന്ന ഒരുത്തിയുടെ വിശേഷങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരം സജീവമായി വിശേഷങ്ങളും ഫോട്ടോകളും പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിലും  മറ്റുമായി ഫോളോ ചെയ്യുന്നത്. താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വളരെ പെട്ടന്ന് പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

ഏറ്റവും അവസാനമായി താരത്തിന്റേതായി പുറത്തു വന്ന  സുന്ദരിയായി പ്രത്യക്ഷപ്പെട്ട ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഗൃഹ ലക്ഷ്മിയുടെ കവർ ഫോട്ടോയിലാണ് താരമിപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലൈറ്റ് പിങ്കിൽ മനം മയക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ ഫോട്ടോകൾ പ്രകടിപ്പിക്കുന്നത്. എന്തായാലും പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Navya
Navya
Navya