വയസ്സൊക്കെ റിവേഴ്‌സ് ഗിയറിലാണോ??? പൂർണിമയുടെ പുത്തൻ ഫോട്ടോകൾ കണ്ട് ആരാധകർ….

നടി, ഫാഷൻ ഡിസൈനർ, ടെലിവിഷൻ അവതാരക, ടോക്ക് ഷോ അവതാരക എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന താരമാണ് പൂർണിമ ഇന്ദ്രജിത്. മലയാള സിനിമാ രംഗത്തും ടെലിവിഷൻ രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ മികവ് താരത്തിലെ വലിയ സവിശേഷത തന്നെയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്.

ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. 1986 ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന മലയാള സിനിമയിലെ ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഒട്ടനവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. തന്നിലൂടെ കടന്നു പോയ ഓരോ കഥാപാത്രത്തിലൂടെയും നിരവധി ആരാധകരെ താരം നേടിയിട്ടുണ്ട്.

1995 ൽ വിനയൻ സംവിധാനം ചെയ്ത ശിപ്പായി ലഹള എന്ന സിനിമയിൽ ഓഫീസ് സ്റ്റാഫ് വേഷം കൈകാര്യം ചെയ്ത് സിനിമയിൽ താരം ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിൽ താരത്തിനെ എപ്പോഴും ആരാധകർ പ്രശംസിക്കാറുണ്ട്. അഭിനയ മികവിനോട് കിടപിടിക്കുന്ന തരത്തിലുള്ള മറ്റു കഴിവുകൾ താരത്തിന് വളരെ പെട്ടെന്ന് ഉയർന്ന പ്രശസ്തി നൽകി.

മോഡൽ, ഡബ്ബിങ് ആർട്ടിസ്റ്റ്, ഡാൻസർ എന്ന നിലയിലും താരം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2015 ൽ പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഡബിൾ ബാരൽ എന്ന സിനിമയിൽ സ്വാതി റെഡ്ഡിക്ക് ശബ്ദം നൽകിയത് താരമായിരുന്നു. ഇത്തരത്തിലുള്ള ഒരുപാട് കഴിവുകൾ കൊണ്ടാണ് താരം സിനിമ മേഖലയിലും പുറത്തും കൃത്യമായി അറിയപ്പെടുന്നത്.

വൈറസ് എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഒരുപാട് ടെലിവിഷൻ പ്രോഗ്രാമുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ ജീവിതത്തിൽ പല അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്. കടന്നുപോയ മേഖലകളിലെല്ലാം വിജയം നേടാൻ താരത്തിനു സാധിച്ചു. തനിലൂടെ കടന്നു പോയ ഓരോ മേഖലകളിലും തന്റെ ഇടം ഭദ്രമാക്കാൻ മാത്രം മികവ് താരം പ്രകടിപ്പിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷകപ്രീതിയും താരത്തിനുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സും സോഷ്യൽ മീഡിയ സപ്പോർട്ടും ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പോസ്റ്റുകളും താരത്തിന്റെ ഇന്റർവ്യൂകളും താരത്തെ കുറിച്ചുള്ള വാർത്തകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആവുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് പുത്തൻ ഫോട്ടോ ആണ്. കിടിലൻ ഫോട്ടോ ഷൂട്ട് ആണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. വെറൈറ്റി ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോഷൂട്ട് പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ നേടി ഇൻസ്റ്റാഗ്രാമിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്. എന്തായാലും ഫോട്ടോകൾ ആരാധകർക്കിടയിൽ വൈറലായി.

Poornima
Poornima
Poornima
Poornima