താരദമ്പതികൾ അന്നും ഇന്നും! പഴയ ഫോട്ടോ കണ്ട് കണ്ണ് തള്ളി ആരാധകർ…

മലയാളികൾക്കിടയിലും തമിഴർക്കിടയിലും ഏറെ പ്രിയപ്പെട്ട താരജോഡികളാണ് അജിത്ത് ശാലിനി. ശാലിനി മലയാളത്തിലെ സ്വന്തം പുത്രിയാണ്. അനിയത്തിപ്രാവ്, നിറം തുടങ്ങിയ കുഞ്ചാക്കോ സിനിമകളിൽ കോളേജ് പ്രണയത്തിന്റെ പര്യായമായ ജോഡികളായി സിനിമാ ലോകത്ത് നിറഞ്ഞുനിന്നിരുന്നു. ബാലതാരമായി അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് താരം നേടിയിരുന്നു.

നായിക എന്ന നിലയിൽ താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 1997 ൽ കുഞ്ചാക്കോ ബോബൻ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമ അനിയത്തിപ്രാവിലാണ്. ഇപ്പോൾ അഭിനയ മേഖലയിൽ നിന്ന് താരം വിട്ടു നിൽക്കുകയാണെങ്കിലും ഒരുപാട് ആരാധകർ താരത്തിന് ഇപ്പോഴും മലയാളികൾക്കിടയിലും ഇതര ഭാഷയിലും ഉണ്ട്. താരത്തിന്റെ ഫോട്ടോകളോ വിശേഷങ്ങളോ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴേക്ക് വൈറലാക്കുന്നത് അവരാണ്.

അജിത്ത് തമിഴകത്തെ വികാരമാണ്. നിലവിൽ തമിഴിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് അജിത്. ഒരു പക്ഷെ തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ഫാൻ ബേസ് ഉള്ള നടനെന്ന അവകാശ വാദവും അജിത്തിനുണ്ട്. തമിഴ് സിനിമ പ്രേമികൾ സ്നേഹത്തോടെ തല എന്ന ഓമനപ്പേരിട്ടാണ് അജിത്തിനെ വിളിക്കുന്നത്. മലയാളികൾക്കും ഏറെ പ്രിയങ്കരനാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരം ഒരുപാട് ആരാധകരെ നേടി.

സിനിമാ ലോകത്തെ ഏറെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു അജിത്തും ശാലിനിയും ജീവിതത്തിൽ ഒരുമിക്കുന്നത്. ഇപ്പോൾ രണ്ടു കുട്ടികളുടെ രക്ഷിതാക്കളായി സുഖ ജീവിതം നയിച്ചു കൊണ്ടിരിക്കുകയാണ് ഈ താരദമ്പതികൾ. സിനിമയിൽനിന്ന് ശാലിനി വിട്ടുനിന്നെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഇവർ സജീവമാണ്. ഇരുവരും പ്രണയിച്ചു വിവാഹം ചെയ്തവരാണ്. വിവാഹത്തിനു ശേഷമാണ് ശാലിനി സിനിമയിൽ നിന്ന് വിട്ടു നിന്നത്.

അമർക്കളം എന്ന സിനിമയിലാണ് ശാലിനിയും അജിത്തും പരസ്പരം പ്രണയത്തിലാകുന്നത്. ആ സമയത്ത് ശാലിനി സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു. ആ സിനിമയിൽ വച്ചു തന്നെ അജിത്തും ശാലിനിയും പരസ്പരം പ്രണയത്തിലായി. രണ്ട് മതത്തിൽ പെട്ടവർ ആണെങ്കിലും കുടുംബത്തിന്റെ പൂർണ്ണ സമ്മതത്തോടെ കൂടെ ഇരുവരും 2000ൽ വിവാഹം കഴിക്കുകയായിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലൊക്കെ ഈ താര ദമ്പതികൾക്ക് ഒരുപാട് ആരാധകരുണ്ട്. അതു കൊണ്ട് തന്നെ താരദമ്പതികളുടെയും കുട്ടികളുടെയും ഫോട്ടോകളും വിശേഷങ്ങളും അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തു സമൂഹമാധ്യമങ്ങളിൽ ഒന്നാകെ തരംഗം സൃഷ്ടിക്കാറുള്ളത്. ഇപ്പോൾ താരദമ്പതികളുടെ പഴയകാല ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ പെട്ടെന്ന് ഇരുവരുടെയും ഫോട്ടോകൾ വൈറലായി.