
സിനിമയിൽ പല തരത്തിലുള്ള പ്രശ്നങ്ങളും വിവാദങ്ങളും പലപ്പോഴും ഉണ്ടാവാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിക്കുന്ന തരത്തിലുള്ള ഒട്ടേറെ പ്രശ്നങ്ങൾ എക്കാലത്തും സിനിമാ മേഖലയിൽ നിന്ന് ഉയർന്നു കേട്ടിട്ടുണ്ട് കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത്തരമൊരു കേസ് ആൺ സിനിമ മേഖലയിൽ കേട്ട് കൊണ്ടിരിക്കുന്ന വാർത്തകളിൽ ഒന്നാണ് നടി ആക്രമിക്കപ്പെട്ട കേസ്.

സിനിമ മേഖലയിൽ നിൻ ഇത്രത്തോളം ദീർഘമായ കാലയളവിലേക്ക് നിലനിന്നതും ഇത്രത്തോളം കത്തിയതുമായ മറ്റൊരു വാർത്ത ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാലും തെറ്റാവില്ല. കേസിൽ ഒരുപാട് പുരോഗമന പരമായ ഗതിവിഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും ആക്രമിക്കപ്പെട്ട നടി നേരിട്ട് വിശദീകരണം നൽകുക ഉണ്ടായിട്ടില്ല അഞ്ച് വർഷത്തോളമായി അതിനു കിടന്ന നടിയുടെ വിശദീകരണം ആണ് കഴിഞ്ഞ ഞായറാഴ്ച സമൂഹമാധ്യമങ്ങൾ കേട്ടത്.

വളരെ ഞെട്ടലോടെ അല്ലാതെ ഭാവനയുടെ വാക്കുകൾ ആരാധകർക്ക് കേൾക്കാൻ കഴിയില്ല. അഞ്ചു വർഷത്തിനപ്പുറം നടന്ന കാര്യങ്ങൾ ഓരോന്ന് അക്കമിട്ട് പറയുകയാണ് താരം ചെയ്തത്. എന്തായാലും ഇപ്പോൾ എന്നല്ല ആദ്യ സമയം മുതൽ തന്നെ ഒരുപാട് പേർ താരത്തിനെ കൂടെ നിന്ന് സപ്പോർട്ട് ചെയ്യുകയും ചേർത്തുപിടിച്ചു വരുത്തുകയും ചെയ്തിട്ടുണ്ട് കൂട്ടത്തിൽ ഒരാളാണ് സംവിധായക അഞ്ജലി. താരം വിശദീകരണം കൊടുത്തതിന് പിന്നാലെ അഞ്ജലിയുടെ വാക്കുകളും വൈറലാവുകയാണ്.



തുടക്കം മുതൽ തന്നെ ഭാവനക്ക് ഒപ്പം ഉണ്ടായിരുന്ന ആളാണ് അഞ്ജലി. ഭാവനക്കൊപ്പം നിന്ന് അതുകൊണ്ടുതന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നും ഒരുപാട് നല്ല സൗഹൃദങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് ഇപ്പോൾ സംവിധായക പറയുന്നത്. എന്നാൽ അങ്ങനെയുള്ള പ്രതിസന്ധികൾ തരണം ചെയ്തു കൊണ്ട് തന്നെ ഇനിയും എത്ര കാലം വേണമെങ്കിലും ഭാവനക്കൊപ്പം കരുത്തായി ഉണ്ടാകും എന്ന് ഉറപ്പുമഞ്ജലി പറയുന്നുണ്ട്.



ഭാവനയ്ക്കൊപ്പം ഡബ്ല്യൂസിസി പോരാട്ടം തുടരും. അതിജീവിത ഒളിഞ്ഞിരിക്കേണ്ട ആളല്ല. അതിജീവിത സംസാരിക്കുന്നത് സമൂഹം കേള്‍ക്കണം. എല്ലാവരെയും സന്തോഷിച്ചു പോരാട്ടം നടത്താന്‍ ആകില്ല എന്നാണ് അഞ്ജലി തുടക്കത്തിൽ പറയുന്നത്. നടിയുടെ പ്രശ്നം ഏറ്റെടുത്തപ്പോള്‍ സൗഹൃദങ്ങള്‍ നഷ്ടമായി എന്ന വാസ്തവം അഞ്ജലി ചൂണ്ടിക്കാണിക്കാൻ മറന്നിട്ടില്ല.



അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ ഒരു വിഭാഗം അസ്വസ്ഥരാകും. ജസ്റ്റിസ് ഹേമ കമ്മിറ്റി അംഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന പ്രതികരണമാണ് എന്ന് അഞ്ജലി ഇതിനോട് ചേർത്ത് പറയുകയും ചെയ്തു. ഇവരുടെ മുന്നില്‍ ആണോ സത്യം പറഞ്ഞതെന്ന് ഇരകള്‍ ചോദിക്കുന്നു എന്നും ഡബ്ല്യൂസിസിയെ തുടക്കം മുതല്‍ സിനിമാ സംഘടനകള്‍ ശത്രു പക്ഷത്താണ് കാണുന്നതെന്നും അഞ്ജലി മേനോന്‍ പറയുന്നുണ്ട്.

