
മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് കാവ്യാമാധവൻ. ഒരു സമയത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയും കൂടിയായിരുന്നു കാവ്യാമാധവൻ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ സൂപ്പർ താരങ്ങളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. വർഷങ്ങളോളം മലയാള സിനിമാലോകത്ത് തിളങ്ങിനിന്നിരുന്ന താരമിപ്പോൾ സിനിമയിൽ പഴയതുപോലെ സജീവമല്ല.



ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ട താരവും കൂടിയാണ് കാവ്യാമാധവൻ. ആദ്യ വിവാഹവും പിന്നീട് താരത്തിന്റെ ജീവിതത്തിലുണ്ടായ വിവാഹമോചനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട് മലയാള സിനിമാ താരം ദിലീപുമായുള്ള താരത്തിന്റെ വിവാഹവും സമൂഹമാധ്യമങ്ങളിലും അല്ലാതെയും വാർത്തകളിലും നിറഞ്ഞുനിന്നു.



ഇപ്പോൾ താരം സിനിമയിൽ നിന്ന് പൂർണമായി വിട്ടുനിന്നെങ്കിലും താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ സജീവമായി കാണാറുണ്ട്. ദിലീപും കാവ്യയും ഒരുമിച്ചുള്ള ഒരുപാട് സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നമുക്ക് ദിവസേന കാണുകയാണ്. ഒരുപാട് വേദികളിൽ ഒരുമിച്ച് എത്തുന്ന ഇവരുടെ ഫോട്ടോ കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്.



ഇപ്പോൾ കാവ്യാമാധവന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ഫോട്ടോ അല്പം പഴയതാണെങ്കിലും ഇപ്പോഴാണ് ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായത്. കുടപിടിച്ച് അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട കാവ്യയുടെ ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.



1991 ൽ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയിലെ ബാലതാരം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 1999 ൽ ലാൽജോസ് സിനിമയായ ചന്ദ്രനുദിക്കുന്ന ദിക്കിൽ ആദ്യമായി നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. ദിലീപിനോടൊപ്പം ആണ് താരം ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായി പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലെ ഭാഗ്യ ജോഡികൾ എന്നുവരെ ഇവർ അറിയപ്പെട്ടു. പിന്നീട് ഇവർ ജീവിതത്തിലും ഒരുമിക്കുകയുണ്ടായി.

