
സൗത്ത് ഇന്ത്യൻ സിനിമകളിലെ അറിയപ്പെടുന്ന അഭിനേത്രിയാണ് നിഖില വിമൽ. ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. ഭാഗ്യദേവത എന്ന ചിത്രത്തിൽ ജയറാമിന്റെ ഏറ്റവും ഇളയ സഹോദരിയുടെ വേഷമായിരുന്നു താരം കൈകാര്യം ചെയ്തത്. വളരെ മികച്ച പ്രതികരണങ്ങൾ ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് നേടാനായി.



സത്യൻ അന്തിക്കാട് ആണ് ഭാഗ്യദേവതയുടെയും സംവിധായകൻ. അദ്ദേഹം സിനിമ മേഖലയ്ക്ക് നൽകിയ നല്ല ഒരു സമ്മാനം തന്നെയാണ് താരം. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്ന ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെയാണ് താരത്തിന് ശ്രദ്ധേയമായ ഒരു വേഷം ലഭിക്കുന്നത്. സലോമി എന്ന കഥാപാത്രത്തെ ജീവ ജീവസ്സുറ്റതായി പ്രേക്ഷകരിലേക്ക് സമ്മാനിക്കാൻ താരത്തിനു സാധിക്കുകയും ചെയ്തു.



ഞാൻ പ്രകാശൻ എന്ന സിനിമയിലെ സലോമി എന്ന കഥാപാത്രത്തെ ആരും മറന്നുകാണില്ല. ആ വേഷത്തെ അത്രത്തോളം തന്മയത്വത്തോടെ അവതരിപ്പിക്കാൻ സാധിച്ചത് മലയാളത്തിലെ പ്രിയ താരത്തിന്റെ കഴിവ് തന്നെയാണ്. ലവ് 24ഃ7 എന്ന ചിത്രത്തിലൂടെയാണ് നായികാ പദവിയിലൂടെ താരത്തെ പ്രേക്ഷകർക്ക് കാണാനായത്. ദിലീപിന്റെ നായികയായാണ് ഈ ചിത്രത്തിൽ താരം അഭിനയിക്കുന്നത്.



ഇതിനു ശേഷമാണ് ഇതര ഭാഷകളിലും താരത്തിന് അവസരം ലഭിച്ചത്. വെട്രിവേൽ എന്ന തമിഴ് ചിത്രത്തിൽ ശശികുമാറിന്റെ നായികയായാണ് താരം തമിഴ് ലോകത്തെ കീഴടക്കിയത്. ഇതിനു ശേഷം തമിഴിൽ വീണ്ടും ഒരു ചിത്രം കൂടി താരം ചെയ്തിട്ടുണ്ട്. അതിനു ശേഷം ഇപ്പോൾ തെലുങ്ക് ഭാഷയിലാണ് താരം മുന്നേറുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫി എന്ന സിനിമയുടെ തെലുങ്ക് റീമേക്കിലാണ് താരം അഭിനയിക്കുന്നത്.



കുടുംബ പരമായി തന്നെ സാഹിതീയ കുടുംബമാണ് താരത്തിന്റെ എന്ന് തന്നെ പറയാം. കാരണം അമ്മ കലാമണ്ഡലത്തിൽ അധ്യാപികയാണ്. അതു കൊണ്ടു തന്നെ ചെറുപ്പം മുതലേ സാഹിത്യ മേഖലയിൽ താരം കഴിവു തെളിയിച്ച മുന്നേറിയിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിലും മറ്റും ഒരുപാട് പുരസ്കാരങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. ചെറുപ്പത്തിൽ കലാരംഗത്തു താരം തെളിയിച്ച മികവുകൾ സിനിമാ മേഖലയിൽ താരത്തിന് വലിയ മുതൽകൂട്ടായി.



സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സ് ഉള്ള താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.



ഇപ്പോൾ താരത്തിന് ജന്മദിന ആശംസകൾ നൽകിയ ആരാധകർക്ക് എല്ലാം നന്ദി പറഞ്ഞു കൊണ്ടുള്ള ഒരു കിടിലൻ ഷാഡോ ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. ഹൃദയം മുഴുവനും നിങ്ങളോട് പ്രണയമാണ് എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ആശംസകൾ അറിയിച്ചവർക്ക് നന്ദിയും പറയുന്നുണ്ട്. വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.



