
അഭിനയ മികവ് കൊണ്ട് വളരെ പെട്ടന്ന് തന്നെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് വിന്ദുജ വിക്രമൻ. സിനിമ രംഗത്തെ പോലെ സീരിയൽ രംഗവും ഇപ്പോൾ മികച്ച അഭിനേത്രികൾക്കും അഭിനേതാക്കൾക്കും ഒരുപാട് ആരാധകർ ഉണ്ട്. അഭിനയത്തിന്റെ മികവിനും തന്മയത്വം ഉള്ള ഭാവ പ്രഭാവങ്ങൾക്കും കയ്യടിക്കുന്ന സോഷ്യൽ മീഡിയയും അഭിനേതാക്കളെ ഏറ്റെടുക്കാതിരുന്നിട്ടില്ല.



ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഒട്ടുമിക്ക പരമ്പരകൾക്കും മികച്ച പ്രേക്ഷക പിന്തുണ ലഭിക്കാറുണ്ട്. കൂട്ടത്തിൽ പ്രാധാന്യം ലഭിച്ചത് ചന്ദനമഴ സീരിയലിനു തന്നെയായിരുന്നു. ചന്ദനമഴ സീരിയലിൽ അമൃത എന്ന കഥാപാത്രത്തിൽ അഭിനയിച്ച രണ്ടുപേരും വലിയ പ്രേക്ഷകപ്രീതിയും പിന്തുണയും നേടിയ അഭിനേത്രികൾ ആണ്. ആദ്യം അമൃതയെ അവതരിപ്പിച്ചിരുന്നത് മേഘ്ന വിൻസെന്റ് ആയിരുന്നു.



മികച്ച അഭിനയം പ്രകടമാക്കിയതിലൂടെ വലിയ ആരാധകവൃന്ദത്തെ താരം സ്വന്തമാക്കി. താരം തന്റെ വിവാഹത്തോടെ പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു. പകരം വന്ന അഭിനേത്രിയും പ്രേക്ഷക ഇഷ്ടത്തിന് വളരെ പെട്ടന്ന് പാത്രമായി. മേഘ്‌നയ്ക്ക് പകരക്കാരിയായി ആയാണ് വിന്ദുജ വിക്രമൻ പരമ്പരയിൽ എത്തുന്നത്. മികച്ച അഭിനയത്തിലൂടെ തന്നെയാണ് മേഘ്ന പകരമായി പ്രേക്ഷകർ ബിന്ദുജ വിക്രമനെ മനസ്സിൽ പ്രതിഷ്ഠിച്ചത്.



മികച്ച അഭിനയ വൈഭവം കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടാൻ തുടങ്ങിയത്. തമിഴ്, മലയാളം സീരിയലുകളില്‍ സുപരിചിതയാണ് താരം. സീരിയലുകളിൽ പോലെ തന്നെ മ്യൂസിക് വീഡിയോകളിലും താരം സജീവമാണ്. ചന്ദന മഴക്ക് പുറമേ നിരവധി പരമ്പരകളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഒന്നിലധികം മികച്ച പരമ്പരകളിലൂടെ ഒരുപാട് ആരാധകരെ താരം നിലനിർത്തുകയും നിറഞ്ഞ കൈയടി നേടുകയും ചെയ്തിരുന്നു.



തന്നിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന വിധത്തിൽ താരത്തിന് സാധിച്ചു എന്ന് ചുരുക്കം. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്തിരുന്ന ആത്മസഖി എന്ന പരമ്പരയിലും അമൃത ടിവി തന്നെ സംരക്ഷണം ചെയ്യുന്ന മറ്റൊരു പരമ്പരയായ കാളി ഖണ്ഡിക എന്ന് സീരിയലിലും താരം വേഷമിട്ടിരുന്നു. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം ഈയടുത്ത് പങ്കെടുക്കുന്നുണ്ട്. സാരിയുടുത്ത് ശാലീന സുന്ദരിയായി നാടൻ വേഷത്തിലും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ സ്റ്റൈലിഷായും ഒരുപാട് ഫോട്ടോഷൂട്ട്കളിൽ താരം പങ്കെടുത്തു. ഇൻസ്റ്റാഗ്രാമിൽ നിരന്തരം റിൽസ് പങ്കുവെച്ച് താരം തിളങ്ങാറുണ്ട്. ഒരുപാട് ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്.



ഇപ്പോൾ താരം സിനിമാ മേഖലയിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുന്നതാണ് വൈറലായത്. സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചു കൊണ്ടുള്ള ഫോൺകോൾ വന്നതായി താരം പറയുന്നുണ്ട്. “ഇത് സിനിമയില്‍ നിന്നാണ് ഇവിടെ പണം ഒരു പ്രശ്നം അല്ല, പക്ഷെ നിങ്ങള്‍ക്ക് അറിയാമല്ലോ പല രീതിയില്‍ ഉള്ള അഡ്ജസ്റ്റ്മെന്‍ ചെയ്റ്യേണ്ടി വരും” എന്നാണ് ഫോൺ വിളിച്ച വ്യക്തി പറഞ്ഞത് എന്നും മറക്കാൻ കഴിയാത്ത വിഷമം ആണ് ആ സമയത്ത് ഉണ്ടായത് എന്നും താരം പറഞ്ഞു.





