
സെലിബ്രിറ്റികൾ എന്ത് ചെയ്താലും അത് വലിയ വാർത്തയായി മാറുന്നത് പതിവാണ്. സാധാരണ ജനങ്ങൾ നിത്യവും ചെയ്യുന്ന കാര്യം ചിലപ്പോൾ ഒരു സെലിബ്രിറ്റി ചെയ്താൽ അതിനെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു പുകഴ്ത്തും. പിന്നീട് കുറെ ദിവസത്തേക്ക് അത് വലിയ ചർച്ചയായി മാറുകയും ചെയ്യും. ചിലപ്പോൾ കേവല നിസ്സാരമായ കാര്യങ്ങളായിരിക്കും സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.



ഇതിനൊക്കെ ഏറ്റവും വലിയ ഉദാഹരണമാണ് ചില സെലിബ്രിറ്റി പ്രസവങ്ങൾ. ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യപ്പെട്ട പ്രസവമായിരുന്നു ലോകസുന്ദരി ഐശ്വര്യ റായിയുടെത്. അതേപോലെ കേരളത്തിൽ പേളി മാണിയുടെതും. സാധാരണയായി സമൂഹത്തിൽ നടക്കുന്ന ഇത്തരത്തിലുള്ള ചെറിയ പ്രതിഭാസങ്ങൾ വരെ കുത്തിപ്പൊക്കി വാർത്തയാകുന്ന സമൂഹമാണിത്.



മാത്രമല്ല പ്രത്യേകിച്ചും സിനിമ നടിമാരുടെയും നടന്മാരുടെയും വിശേഷങ്ങളറിയാൻ ആരാധകർക്ക് പ്രത്യേക ഇഷ്ടമാണ്. അവര് പോകുന്നതും വരുന്നതും ചെയ്യുന്ന കാര്യങ്ങളും എല്ലാം നിരീക്ഷിക്കുകയാണ് സോഷ്യൽമീഡിയയും ആരാധകരും. അവരുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങൾ പകർത്തിയെടുത്ത് ആഘോഷമാക്കുകയാണ് പലരും.



ഇപ്പോൾ ഇത്തരത്തിൽ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. റോഡരികിൽ ഇളനീർ കുടിക്കുന്ന പ്രിയതാരത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തു. സാധാരണക്കാർ ഇളനീർ കുടിക്കുന്നത് പോലെ തന്നെയാണ് താരവും റോഡരികിൽ വെച്ച് ഇളനീർ കുടിച്ചത്. പക്ഷേ അതൊരു സെലിബ്രിറ്റി ആയതുകൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി.



സൗത്ത് ഇന്ത്യയിൽ വളർന്നു വരുന്ന പുതുമുഖ നടിയായ രുക്മിണി വാസന്തിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായ പ്രചരിച്ചത്. ആരായാലും കരിക്ക് കണ്ടാൽ കുടിക്കുമെന്നാണ് ഫോട്ടോകൾ കണ്ട് ആരാധകർ അഭിപ്രായപ്പെട്ടത്. സിമ്പിളായി റോഡരികിൽ കരിക്ക് കുടിക്കുന്ന താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.



കന്നട സിനിമ ഇൻഡസ്ട്രിയിൽ തിളങ്ങി നിൽക്കുന്ന താരമാണ് റുക്‌മിനി. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് താരം സിനിമയിൽ അവതരിപ്പിച്ചത്. ബീർബൽ ട്രിയോളജി എന്ന സിനിമയിലൂടെയാണ് താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയത്. ഈ സിനിമ പിന്നീട് ഓ ടി ടി യിൽ റിലീസ് ആയതോടുകൂടി മലയാളികൾക്കിടയിലും താരം അറിയപ്പെട്ടു.



