ഓരോ സമയത്ത് ഓരോ പാട്ടുകൾ ആയിരിക്കും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്നത്. പല ഗാനങ്ങൾ യൂട്യൂബിൽ അതുവരെയുള്ള റെക്കോർഡുകൾ ബ്രേക്ക് ചെയ്തു മുന്നേറുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും ചില സൗത്ത് ഇന്ത്യൻ സിനിമകളിലെ ഗാനങ്ങൾ ലോക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യാറുണ്ട്.
ഇന്ത്യയിലെതന്നെ ഏറ്റവും കൂടുതൽ പേര് യൂട്യൂബിൽ കണ്ട വീഡിയോ സോങ് എന്ന ഖ്യാതിയുള്ളത് സൗത്ത് ഇന്ത്യൻ സിനിമാലോകത്ത് പിറന്ന റൗഡി ബേബി സോങ് എന്നത് ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. 133 കോടി പേർ യൂട്യൂബിൽ ഇതിനകം റൗഡി ബേബി ഗാനം വീഡിയോ കണ്ടു കഴിഞ്ഞു.
ഇപ്പോൾ അതേപോലെ സൗത്ത് ഇന്ത്യയിൽ നിന്ന് പുതിയൊരു പാട്ട് തരംഗമായി മാറിയിരിക്കുന്നു. പതിവിൽ നിന്ന് തികച്ചും വ്യത്യസ്തമായി അറബിക് കുത്ത് സോങ്ങ് ആണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്. 19 കോടിയിലധികം പേർ ഇതിനകം ഈ പാട്ട് കണ്ടുകഴിഞ്ഞു. വിജയ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ബീസ്റ്റ് എന്ന സിനിമയിൽ അനിരുദ്ധ് ഒരുക്കിയ ഗാനമാണ് അറബിക് കുത്ത്.
പല സെലിബ്രിറ്റികളും ഈ പാട്ടിന് ഡാൻസുമായി സോഷ്യൽ മീഡിയയിൽ വരികയും ചെയ്തു. ബോളിവുഡ് സിനിമയിലെ പ്രമുഖ നടിമാർ മുതൽ സൗത്ത് ഇന്ത്യയിലെ പല നടിമാരും ഈ സോങ് ന് ഡാൻസ് കളിക്കുന്ന കിടിലൻ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. രശ്മിക മന്ദന യുടെ വീഡിയോ ഒക്കെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു.
ഇപ്പോഴിതാ സൗത്ത് ഇന്ത്യൻ സിനിമയിൽ തനതായ് വ്യക്തിമുദ്ര പതിപ്പിച്ച ഷംന കാസിം അറബി കുത്തു സോങ് ന് ചുവടു വെച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ഇൻസ്റ്റാഗ്രാം റീൽസിലാണ് താരം വീഡിയോ പങ്കുവെച്ചത്. ബ്ലാക്ക് ഡ്രസ്സ് ൽ കിടിലൻ ലുക്കിൽ ബോൾഡ് വേഷത്തിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കുള്ള നടിമാരിലൊരാളാണ് ഷംനഖാസിം. 2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. മലയാളത്തിന് പുറമെ തെലുങ്ക് തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിലും താരം അഭിനയിച്ചു. വെബ് സീരീസുകളിലും താരം പ്രത്യക്ഷപ്പെട്ടു.