മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള താരമാണ് അന്നു ആന്റണി. ഏവർക്കും കയ്യടിക്കാൻ തോന്നുന്ന തരത്തിൽ ആഴത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. ചുരുങ്ങിയ സിനിമകളിൽ അഭിനയിച്ച് വളരെ വലിയ ആരാധക വൃന്ദത്തെ ചെറിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിനു സാധിച്ചു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് താരം നേടി കൊണ്ടിരിക്കുന്നത്.
ആദ്യം അഭിനയിച്ച ആനന്ദം എന്ന സിനിമയിലെ താരത്തിന്റെ റോൾ വളരെയധികം ശ്രദ്ധേയമായിരുന്നു. 2016 -ൽ ആനന്ദം എന്ന സിനിമ പുറത്തിറങ്ങിയപ്പോൾ താരത്തിന്റെ പേരും അഭിനയ വൈഭവവും സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ച ചെയ്തത് അതുകൊണ്ട് തന്നെയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആ കഥാപാത്രത്തെ അഭിനയിച്ചത് കൊണ്ട് തന്നെ ഒരുപാട് ആരാധകരെയും താരത്തിന് ഞാൻ സാധിച്ചിട്ടുണ്ട്.
ആദ്യ സിനിമയായ ആനന്ദത്തിലെ തകർപ്പൻ പെർഫോമൻസിന് ശേഷം മെയ്ഡ് ഇൻ ക്യാരവാൻ എന്ന സിനിമയിലാണ് താരം പിന്നീട് അഭിനയിച്ചത്. ഈ സിനിമയിലും മികച്ച പ്രകടനം താരത്തിന് കാഴ്ചവെക്കാൻ സാധിച്ചു. ആദ്യസിനിമയിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളും പിന്തുണയും നിലനിർത്താനും ഒട്ടനവധി ആരാധകരെ വർധിപ്പിക്കാനും താരത്തിന് ഈ സിനിമയിലൂടെയും സാധിച്ചിട്ടുണ്ട്.
താരം മൂന്നാമതായി അഭിനയിച്ച സിനിമയാണ് ഹൃദയം. വിനീത് ശ്രീനിവാസന്റെ സംവിധായക മികവിൽ സിനിമാ പ്രേമികൾ ഒന്നടങ്കം നിറഞ പുഞ്ചിരികളോടെയും കയ്യടികളോടെയും സ്വീകരിച്ച ഹൃദയം എന്ന സിനിമയുടെ ഭാഗമാകാൻ താരത്തിന് അവസരമുണ്ടായത് കരിയറിലെ ഉയർച്ചയുടെ തുടക്കമാണെന്ന് നിഷ്പ്രയാസം പറയാം. കാരണം അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തിൽ ആണ് താരം വേഷമിട്ടത്. അഭിനയ മികവ് തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്.
ഓരോ കഥാപാത്രങ്ങളിലും വളരെ മികവിൽ താരം അഭിനയിക്കുന്നത് കൊണ്ട് തന്നെ മികച്ച പ്രേക്ഷക പിന്തുണയും താരത്തിനു ലഭിക്കുന്നു. അഭിനയ മേഖലയിൽ കൈ വെച്ചതെല്ലാം പൊന്നാക്കി ആണ് താരം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. അവസാനമായി പുറത്തുവന്ന ഹൃദയം എന്ന സിനിമയും പ്രേക്ഷകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. താരത്തിന്റെ വിദ്യാഭ്യാസ യോഗ്യത ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.
മലപ്പുറം ജില്ലയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ബാംഗ്ലൂർ ക്രിസ്ത്യൻ ജൂനിയർ കോളേജിൽ നിന്നും ഫിസിയോളജി, സോഷ്യോളജി, ഫിസിക്സ് എന്നീ വിഷയങ്ങളിൽ ട്രിപ്പിൾ ബിരുദവും നേടിയതിനു ശേഷമാണ് താരം അഭിനയ രംഗത്തേയ്ക്കിറങ്ങുന്നത്. താരം ഓരോ മേഖലയിലും എന്തുകൊണ്ടാണ് വിജയിക്കുന്നത് എന്നത് താരം മേഖലയ്ക്ക് നൽകുന്ന ആത്മാർത്ഥതയിൽ നിന്ന് മനസ്സിലാക്കാം.
സോഷ്യൽ മീഡിയകളിൽ എല്ലാം തരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് നിറഞ്ഞ ആരാധകരും പിന്തുണയും ഉണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ക്യൂട്ട് ആയുള്ള ഒരു സെൽഫിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പതിവിൽ കൂടുതൽ സുന്ദരിയായി താരത്തെ കാണാൻ കഴിഞ്ഞു എന്ന് ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. വളരെ മികച്ച അഭിപ്രായങ്ങൾ ആരാധകർ പങ്കുവെക്കുന്നുണ്ട്.