ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും പ്രശസ്ത മോഡലും ആണ് പൂനം ബജ്‌വ. തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ ഒരുപാട് മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്യുകയും പ്രേക്ഷക പ്രീതിയും പിന്തുണയും ആവോളം നേടാൻ മാത്രം പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ ഓരോ കഥാപാത്രത്തെയും സമീപിക്കുകയും ചെയ്തു.
2005 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുന്നുണ്ട്. വളരെ ആത്മാർത്ഥതയോടെയും തന്മയത്വത്തോടെയും കൂടിയാണ് താരം ഓരോ വേഷങ്ങളെയും സമീപിക്കുന്നത്. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് ആരാധകരെ ഓരോ സിനിമയിലൂടെയും താരം നേടുന്നു.
2005-ൽ പുറത്തിറങ്ങിയ മൊടതി എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിലേക്ക് പ്രവേശിക്കുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും പുറമേ കന്നഡ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്. 2006 അഭിനയിച്ച താങ്ങിഗാങ്ങി എന്ന സിനിമയിലൂടെയാണ് കന്നടയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരുണ്ട്.
മലയാളികൾക്കിടയിൽ തന്നെ താരത്തിന് ഒരുപാട് ആരാധകരുണ്ട്. മലയാളത്തിലെ മെഗാ സ്റ്റാറുകളായ മമ്മൂട്ടി മോഹൻലാൽ തുടങ്ങിയവരുടെ നായികയായി പോലും താരം അഭിനയിച്ചിട്ടുണ്ട്. വെനീസിലെ വ്യാപാരി, ചൈനാ ടൗൺ, മാന്ത്രികൻ, പെരുച്ചാഴി, ശിക്കാരി എന്നിവയാണ് താരം അഭിനയിച്ച പ്രധാന മലയാള ചലച്ചിത്രങ്ങൾ. വളരെ മനോഹരമായാണ് ഓരോ വേഷങ്ങളും താരം കൈകാര്യം ചെയ്തത്.
ഒരുപാട് വിജയകരമായ സിനിമകൾ താരത്തിലൂടെ കടന്നുവന്നിട്ടുണ്ട് ഓരോ കഥാപാത്രങ്ങളെയും വളരെ പരിപൂർണമായി താരം സ്ക്രീനിൽ അവതരിപ്പിക്കുന്നു. തെലുങ്കിൽ തന്നെ താരം അഭിനയിച്ച ബോസ് ഐ ലവ് യു, പരുഗു സിനിമകളിൽ മികച്ച വേഷങ്ങളാണ് താരം കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ തെലുങ്ക് പ്രേക്ഷകർക്ക് താരം പ്രിയപ്പെട്ടവൾ ആയി മാറി. ഇപ്പോൾ സിനിമ അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു.
ഒരുപാട് ഫോട്ടോഷൂട്ടുകൾ താരം പങ്കെടുക്കുകയും താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് വളഞ്ഞ വളരെ പെട്ടെന്ന് തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ ഫോട്ടോഷൂട്ടുകൾക്ക് നൽകാറുള്ളത്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഫോട്ടോകളാണ് വൈറലാകുന്നത്. ക്യൂട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. അതീവ സുന്ദരിയായി താരത്തെ ഫോട്ടോകളിൽ കാണുന്നു.
ഫോട്ടോകൾക്ക് താഴെ ഒരു ആരാധകൻ നടത്തിയ കമന്റും താരം അതിനു നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്. കെട്ടിപ്പിടിക്കുന്ന സ്മൈലി റിപ്ലൈ ആയി നൽകാമോ എന്നാണ് ആരാധകർ ചോദിച്ചത്. അതിനു താരം ഒരു ഹൃദയം ഇമോജി ആണ് താരം മറുപടിയായി നൽകിയത്. എന്തായാലും ഒരു ജാടയും ഇല്ലാതെ ആരാധകരോട് ഇത്തരത്തിൽ സംവദിക്കുന്ന നടിയെ പ്രശംസിക്കുകയാണ് ആരാധകർ.
Leave a Reply