കല്യാണം കഴിക്കാതെയും സുഖമായി ജീവിക്കാം.. ഒറ്റക്ക് ജീവിച്ചാൽ എന്താണ് കുഴപ്പം.. .. തുറന്നു പറഞ്ഞു പ്രിയതാരം അനുമോൾ….

in Entertainments

ചലച്ചിത്ര മേഖലയിലെ സജീവ സാന്നിധ്യമാണ് അനുമോൾ. 20 വർഷത്തോളമായി താരം ചലച്ചിത്ര മേഖലയിൽ സജീവമാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതി താരം നിലനിർത്തുന്നത് അഭിനയ വൈഭവത്തിലൂടെ തന്നെയാണ്. മലയാളത്തിന്റെ പുറമേ തമിഴ്, ബംഗാളി സിനിമകളിലും താരം അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്. 2010 ൽ കണ്ണുക്കുള്ളെ എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്.

ഇവൻ മേഘരൂപൻ എന്ന സിനിമയാണ് താരത്തിന്റെ ആദ്യത്തെ മലയാള സിനിമ. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെയും വേഷങ്ങളിലൂടെയും താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി തീർന്നു. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, എന്നീ സിനിമകളിൽ എല്ലാം മികച്ച വേഷങ്ങളാണ് താരം കൈകാര്യം ചെയ്തത്. ഓരോ കഥാപാത്രത്തെയും വളരെ തന്മയത്വത്തോടെ ആണ് താരം സമീപിക്കുന്നത്.

മലയാളത്തിന്റെ പുറമേ തമിഴ്, ബംഗാളി സിനിമകളിലും താരം അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്. സിനിമ മേഖലയിൽ മാത്രമല്ല ടെലിവിഷൻ രംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. മേഖല ഏതാണെങ്കിലും തന്റെ ഇടം പ്രേക്ഷകർക്കിടയിൽ ഭദ്രമാക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരം തുടക്കം മുതൽ ഇതുവരെയും പ്രകടിപ്പിക്കുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നത് കൊണ്ടുതന്നെ താരത്തെ അഭിനയ മേഖലയിൽ ആക്ടിംഗ് ജീനിയസ് എന്നാണ് വിളിക്കുന്നത്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോയും ഫോട്ടോകൾക്ക് താരം നൽകിയ ക്യാപ്ഷനും ആണ് വൈറലാകുന്നത്. സമൂഹത്തിലെ വിഷയങ്ങളിൽ തന്റെ തായ് അഭിപ്രായം താരം സധൈര്യം തുറന്നു പറയാറുണ്ട്. ഇപ്പോൾ അവിവാഹിതരെ ഇതിലെ ഇതിലെ എന്ന പംക്തിയിൽ താരം തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിന്റെ ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കൂടെ താരം ഒരു നീണ്ട ക്യാപ്ഷനും കുറിച്ചിട്ടുണ്ട്.

താരം ഫോട്ടോകൾക്ക് നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്: ഒറ്റക്ക് ജീവിക്കുക, ഒരു പ്രായം കഴിഞ്ഞ് കല്യാണം കഴിക്കുകന്നുള്ളത് എന്തോ അബ് നോർമാലിറ്റി അല്ലെങ്കിൽ ഒരു ശരികേടായി ആണ് പൊതുവിൽ ആളുകൾ കാണുന്നത്. കല്യാണം നല്ല ബോധ്യത്തോടെ മെച്യൂരിറ്റിയോടെ ചെയ്യേണ്ട കാര്യമായാണ് എനിക്ക് തോന്നീട്ടുള്ളത് , കഴിക്കണം എന്ന് ഉള്ളവർക്ക് .. അല്ലാത്തവർക്ക് കല്യാണം കഴിക്കാതെ ആണ് ഹാപ്പിനെസ്സ് എന്ന് വെച്ചാൽ അത് അക്സപ്റ്റ് ചെയ്യണം. Perfect time to get married is when your ready, there is no age limit to it.

ഞാൻ പേഴ്സണലി സിംഗിൾ ആയി ജീവിച്ചാൽ എന്താ കുഴപ്പം എന്ന് ആലോചിക്കുന്ന ആളാണ്. കല്യാണം കഴിക്കുന്നതോടെ എന്താണ് ഒരു സ്ത്രീയുടെ ലൈഫിൽ ബെറ്റർ ആവുന്നത് എന്ന് ഞാൻ ആലോചിക്കാറുണ്ട്. എല്ലാരും കഴിക്കുന്നു നാട്ടുനടപ്പ് എന്നാ കഴിച്ചേക്കാം എന്ന് പറഞ്ഞു കഴിക്കുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട്.
പിന്നെ ഒറ്റക്ക് ജീവിക്കുന്നത് ശരികേട് എന്ന് സൊസൈറ്റി പറഞ്ഞാലോ? അല്ലെങ്കിൽ അവിടേക്ക് ഒരു ആൺ സുഹൃത്ത് വരുമ്പൊ ഉണ്ടാവുന്ന ചീത്തപ്പേരുകൾ ഭയന്ന്? അങ്ങനെ ഒരു സ്ത്രീയുടെ ഡിഗ്നിറ്റി ആന്റ് ഹോണർ ഹസ്ബന്റിൽ ആണോ ഉള്ളത്? അങ്ങനെ ഒക്കെ ആലോചിച്ച് കല്യാണം കഴിപ്പിക്കുന്നതായി തോ ന്നീട്ട്ണ്ട്..

Marriage, is an institution regulating life, sex and reproduction. a social regulation. a dictum that looks at the marital ‘status’ to offer respectability, offer important legal benefits regarding taxation, inheritance, next-of-kinship, and parental responsibility. status alone counts, not the state of affairs.

Marriage, if you are not up for it. Don’t get in . Marriage is just an arrangement. It’s not mandatory.
കല്യാണം ആയില്ലേ ? കുട്ടി ആയില്ലേന്നേ ആളുകൾ ചോദിക്കാറുള്ളൂ , നിങ്ങളുടെ വിവാഹ ജീവിതത്തിൽ ഹാപ്പി ആണോ.. ജീവിതത്തിൽ നിങ്ങൾ സന്തോഷവാനാണോ സന്തോഷവതിയാണോ എന്ന ചോദ്യങ്ങൾ കുറവാണ്. so its up to us to find where our happiness lies / and go for it.. Don’t harm others.. Live your life, try to be a good human being irrespective of your gender caste creed status whatever it is..

Anumol
Anumol
Anumol
Anumol

Leave a Reply

Your email address will not be published.

*