
മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്നു മീരാജാസ്മിൻ. സൂത്രധാരൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് താരം തുടർച്ചയായി ഒരു പാട് വിജയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മികച്ച നടിക്കുള്ള ദേശീയ അവാർഡ് വരെ താരത്തിനു ലഭിച്ചിട്ടുണ്ട്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ അഭിനയത്തിനാണ് 2004 ൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് താരത്തെ തേടിയെത്തിയത്.



അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പൃഥ്വിരാജ് ജയസൂര്യ കുഞ്ചാക്കോ ബോബൻ ഭാവന തുടങ്ങിയവർ പ്രധാന വേഷത്തിൽ തിളങ്ങിയ സ്വപ്നക്കൂട് എന്ന സിനിമയിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. താര ത്തിന്റെ വിജയകരമായ ചിത്രങ്ങളിൽ സ്വപ്നക്കൂടിന് വല്ലാത്ത ഒരു സ്ഥാനമുണ്ട്.



മലയാള സിനിമയിൽ സജീവമായ താരം തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ റൺ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. അമ്മായി ബാഗുണ്ടിയാണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. ഭാഷകൾക്ക് അതീതമായി താരത്തിന് വളരെ പെട്ടെന്ന് തന്നെ ആരാധകവൃന്ദത്തെ നേടാൻ സാധിച്ചത് താരം ഓരോ വേഷത്തിലും പ്രകടിപ്പിച്ച അഭിനയ മികവ് കൊണ്ട് തന്നെയാണ്.



ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും നല്ല അഭിനേത്രി എന്ന അംഗീകാരം നേടിയിരുന്ന താരമാണ് മീര ജാസ്മിൻ. 2000 കാലഘട്ടത്തിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു മീരാജാസ്മിൻ. മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും, ഫിലിം ഫെയർ അവാർഡും തമിഴ്നാട് സർക്കാരിന്റെ അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ കഥാപാത്രവും പ്രേക്ഷകർ സ്വീകരിച്ചത്



ദിലീപ് നായകനായി പുറത്തിറങ്ങിയ ഗ്രാമഫോൺ എന്ന സിനിമയിൽ മികച്ച വേഷം ചെയ്തു കൊണ്ട് താരം മലയാള സിനിമയിൽ തിളങ്ങി. 2013 വരെ സിനിമയിൽ സജീവമായ താരം 2014 ൽ വിവാഹ ശേഷമാണ് സിനിമയിൽ നിന്ന് താത്കാലികമായി ഇടവേള എടുത്തത്. 2018 ൽ പൂമരം എന്ന സിനിമയിൽ മീരാ ജാസ്മിൻ എന്ന ലേബലിൽ തന്നെ താരം അഭിനയിച്ചിരുന്നു. ഇപ്പോൾ താരം വീണ്ടും സിനിമയിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്.



തിരിച്ചു വരുന്നു എന്ന വാർത്ത വലിയ ആഹ്ലാദത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ 2022 ൽ പുറത്തിറങ്ങാൻ പോകുന്ന മകൾ എന്ന മലയാള സിനിമയിലൂടെയാണ് താരം വീണ്ടും അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഷൂട്ടിങ് ലൊക്കേഷനുകളിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും താരം ഇൻസ്റ്റാഗ്രാമിൽ മറ്റും പങ്കെ വച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് വിട്ടുനിന്ന സമയത്തെ താരം സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമല്ലായിരുന്നു.



ഇപ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് താരം തുടങ്ങിയത്. താരം അപ്ലോഡ് ചെയ്ത പുതിയ ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഈയടുത്തായി താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം ഗ്ലാമറസ് ലുക്കിൽ ഉള്ളതാണ്. ഇത്തരം ഫോട്ടോഷൂട്ടുകൾക്കെതിരെ ഇപ്പോൾ വിമർശനങ്ങളാണ് കനക്കുന്നത്. സിനിമയിൽ അവസരങ്ങൾ കുറഞ്ഞതു കൊണ്ട് ഈ ഫീൽഡിൽ പിടിച്ചു നിൽക്കാൻ വേണ്ടിയാണോ വസ്ത്രത്തിന്റെ ഇറക്കം കുറക്കുന്നത് എന്ന തരത്തിലാണ് കമന്റുകൾ വരുന്നത്.




